വാട്സാപ്പിന്റെ ഫീച്ചറിന് വിശ്വാസ്യത നല്‍കുന്നതിനും കൂടുതല്‍ ആധികാരികത കൊണ്ടുവരുന്നതിനുമായി അധികൃതരുടെ പുതിയ നീക്കം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്സാപ്പുകള്ക്ക് ഫിംഗര്‍പ്രിന്റ് ലോക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. വാട്സാപ്പിന്റെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. അക്കൗണ്ട് സുരക്ഷിതമായി വയ്ക്കുന്നതിനായി മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും ഈ സംവിധാനം. വാട്സാപ്പിലെ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആശയവിനിമയം നടത്തുന്നതിന് ലോക്ക് ബാധകമല്ല. ആപ്ലിക്കേഷന്റെ അണ്‍ലോക്കിന് മാത്രമാണ് ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കുന്നത്.