logo
add image
കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യു എ ഇ

കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യു എ ഇ

ദുബായ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യു എ ഇ. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, വിദ്യാഭ്യാസത്തിനുണ്ടാകുന്ന ചെലവു കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാഭ്യാസമന്ത്രാലയവും ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. സ്വദേശികളും വിദേശികളുമായ  ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ക്ലീനര്‍മാര്‍ക്കും സേവനം ലഭ്യമാകും.  

 

RELATED STORIES

Top