logo
add image
ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ന്യൂഡല്‍ഹി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.  പ്രതിപക്ഷാംഗങ്ങള്‍ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തിരുന്നെങ്കിലും ലോക്‌സഭ അത് അവഗണിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ നിരവധി ബാങ്കുകളുടെ മോശം അവസ്ഥയിലാണെന്നതും 277 അര്‍ബന്‍ ബാങ്കുകള്‍ നഷ്ടത്തിലാണെന്നതും കണക്കിലെടുത്താണ് ആര്‍ ബി ഐ ഇത്തരമൊരു തീരുമാനം എടുത്തത്. അതിനാല്‍ സഹകരണ ബാങ്കുകളെ കൂടി ആര്‍ ബി ഐയുടെ നിയന്ത്രണത്തിലേക്കും നിരീക്ഷണത്തിലേക്കും കൊണ്ടുവരിക എന്നതാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണെന്ന് കേരളത്തിലെ എം പിമാര്‍ ആരോപിച്ചു.

 

RELATED STORIES

Top