logo
add image
 ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡല്‍ഹി. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും തയാറായി റഷ്യ. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിതരണത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ. വാക്‌സിന്‍ പരീക്ഷിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കുന്നതിനാണ് താത്പര്യമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി കിറില്‍ ദിമിത്രീവ് അഭിപ്രായപ്പെട്ടു.

 

RELATED STORIES

Top