logo
add image
കോവിഡ്  വ്യാപനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോവിഡ് വ്യാപനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി. കൊവിഡ് വ്യാപനത്തില്‍ ഒന്നാംസ്ഥാനത്തും മരണനിരക്കില്‍ മൂന്നാം സ്ഥാനത്തുമാണ്  ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 6.50 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 2.68 ലക്ഷം രോഗികളാണുള്ളത്. ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നത് ആശങ്കാജനകമാണ്. ഇതുവരെ 83230 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

 

RELATED STORIES

Top