logo
add image
കര്‍ണാടക ഐ പി സി ശുശ്രൂഷക സമ്മേളനത്തിന് തുടക്കം

കര്‍ണാടക ഐ പി സി ശുശ്രൂഷക സമ്മേളനത്തിന് തുടക്കം

ബെംഗളുരു. കര്‍ണാടക ഐ പി സി ശുശ്രൂഷക സമ്മേളനത്തിന് സെപ്തംബര്‍ 17ന് തുടക്കമായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വിവിധ സെന്ററുകളിലായാണ് ഇത്തവണ സമ്മേളനം നടക്കുന്നത്. ആദ്യസമ്മേളനം ബാംഗ്ലൂര്‍ സെന്റര്‍ വണ്‍ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹാളിലാണ് ക്രമീകരിച്ചത്.

 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടത്തപ്പെട്ട സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ടി ഡി തോമസ്, ഒ.ടി തോമസ്, കെ. വി തോമസ്, ഏബ്രഹാം മാത്യു വല്യത്ത് എന്നിവര്‍ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍ ജോര്‍ജ്ജ് ഏബ്രഹാം, ടി എസ് മാത്യു എന്നിവര്‍ അധ്യക്ഷത വഹിക്കും. സമ്മേളനം നവംബര്‍ മാസം അവസാനം വരെ  വിവിധയിടങ്ങളിലായി നടത്തപ്പെടുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ഡോ. വര്‍ഗീസ് ഫിലിപ്പ് വ്യക്തമാക്കി.

 

RELATED STORIES

Top