logo
add image
വിഷ്വല്‍ മീഡിയ പരിശീലന പദ്ധതിയുമായി ക്രൈസ്തവബോധി

വിഷ്വല്‍ മീഡിയ പരിശീലന പദ്ധതിയുമായി ക്രൈസ്തവബോധി

തിരുവല്ല. വിഷ്വല്‍ മീഡിയയുമായി ബന്ധപ്പെട്ട പരിശീലന പദ്ധതിയുമായി ക്രൈസ്തവ ബോധി. ഓണ്‍ലൈനായി നടക്കുന്ന പദ്ധതിയില്‍ വിഷ്വല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി അറിയാന്‍ആഗ്രഹിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും. ഒക്‌ടോബര്‍ 6 മുതല്‍ 14 വരെ തീയതികളില്‍ ഇന്ത്യന്‍ സമയം രാത്രി 7 മുതല്‍ 8:30 വരെയുള്ള സമയത്താണ് വെബിനാര്‍ നടത്തപ്പെടുന്നത്.

17 വയസിനു മുകളില്‍ പ്രായമുള്ള വിഷ്വല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളതോ ആയ വ്യക്തികള്‍ക്ക് വെബിനാറില്‍ പങ്കെടുക്കാം. വിഷ്വല്‍ മീഡിയയുടെ അടിസ്ഥാനതത്വങ്ങള്‍, വീഡിയോ നിര്‍മ്മാണം, ആങ്കറിംഗ്, പ്രോഗ്രാം തയാറാക്കുന്നതെങ്ങനെ, വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ, ഡോക്യുമെന്ററി നിര്‍മ്മാണം എന്നീ മേഖലയില്‍ ക്ലാസുകള്‍ ലഭിക്കും. ഈ മേഖലയില്‍ വിദഗ്ദരായ സിബി റ്റി മാത്യു, ഷാജന്‍ പാറക്കടവില്‍, ബ്ലസിന്‍ ജോണ്‍ മലയില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

 

RELATED STORIES

Top