logo
add image
ഫാം സെക്ടര്‍  ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

ഫാം സെക്ടര്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വിവാദമായ ഫാം സെക്ടര്‍ ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വെച്ചു. ബില്‍ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലും ഭര്‍ത്താവ് അകാലിദള്‍ നേതാവായ സുഖ്ബിര്‍ ബാദലും വ്യക്തമാക്കിയതിനു പിന്നാലെയാണ് രാജി. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ടു രേഖപ്പെടുത്താനാണ് തീരുമാനം,

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ബില്‍ എന്നിവയാണ് വിവാദമായ ബില്ലുകള്‍. ഇത് നടപ്പിലാക്കുന്നതിനെതിരെ പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം ശക്തമാണെങ്കിലും അതിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചത്. നിലവില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

 

RELATED STORIES

Top