logo
add image
അമേരിക്കയില്‍ ടിക്‌ടോക്കിനും വിചാറ്റിനും നിരോധനം

അമേരിക്കയില്‍ ടിക്‌ടോക്കിനും വിചാറ്റിനും നിരോധനം

വാഷിംഗ്ടണ്‍. ചൈനയുടെ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോക്,   വിചാറ്റ് എന്നിവയുടെ ഡൗണ്‍ലോഡ് നിരോധിച്ച് അമേരിക്ക. സെപ്റ്റംബര്‍ 20 മുതല്‍ യു എസ് വാണിജ്യവകുപ്പ് ആപ്പുകളുടെ ഡൗണ്‍ലോഡ് ബ്ലോക്ക് ചെയ്തു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യപ്പെടും. ടിക്ക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് ടിക്‌ടോക്കിന് ബദലായി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വീ ചാറ്റ് നിരോധിച്ചെങ്കിലും ഉടമയായ ടെന്‍സെന്റ് ഹോള്‍ഡിംഗിന്റെ മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും.

 

 

 

RELATED STORIES

Top