logo
add image
പാസ്റ്റര്‍ കുഞ്ഞുമോന്‍ ദാനിയേല്‍ നിത്യതയില്‍

പാസ്റ്റര്‍ കുഞ്ഞുമോന്‍ ദാനിയേല്‍ നിത്യതയില്‍

ബെംഗളുരു. കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ മിനിസ്റ്റര്‍ തെക്കേതേരി പട്ടാഴി കൊല്ലന്റയകത്ത് പാസ്റ്റര്‍ കുഞ്ഞുമോന്‍ (55) വിമാനയാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ബെംഗളുരുവില്‍ നിന്ന് ഭാര്യയോടും മകളോടുമൊപ്പമാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. ദീര്‍ഘവര്‍ഷങ്ങളായി ബെംഗളുരുവില്‍ താമസിച്ച് ശുശ്രൂഷിച്ചു  വരികയായിരുന്ന പാസ്റ്റര്‍ കുഞ്ഞുമോന്‍ എം എസ് പാളയ ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകനാണ്.
   നാട്ടിലേക്ക് കുടുംബമായി സ്ഥിരതാമസത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് പാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറഞ്ഞത്. മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍. സംസ്‌കാരം പിന്നീട്.
ഭാര്യ: മോന്‍സി, മകള്‍: ഫേബ

 

RELATED STORIES

Top