logo
add image
വിദേശ സംഭാവനകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ ഭേദഗതി ലോക്‌സഭ പാസാക്കി

വിദേശ സംഭാവനകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ ഭേദഗതി ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി. സന്നദ്ധ സംഘടനകള്‍ക്കും മറ്റും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ ലോക്‌സഭ പാസാക്കി. എസ് ബി ഐയുടെ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാങ്കുകളുടെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ശാഖയില്‍ മാത്രമേ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കൂ. മറ്റിടങ്ങളില്‍ ആരംഭിക്കുന്ന എഫ് സി ആര്‍ എ അക്കൗണ്ടുകളിലേക്ക് ഡല്‍ഹി അക്കൗണ്ടില്‍ വരുന്ന പണം മാറ്റാം.

അക്കൗണ്ടില്‍ വരുന്ന പണം മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ പാടില്ല. എന്‍ജിഒ മാനേജ്‌മെന്റിലുള്ള എല്ലാ വ്യക്തികളുടെയും ആധാര്‍ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് കേന്ദ്രസര്‍ക്കാരിന് നല്‍കണം. വിദേശ പണം പൊതുസേവകന്‍ എന്ന വിഭാഗത്തിന് സ്വീകരിക്കാന്‍ കഴിയില്ല. എഫ് സി ആര്‍ എ ചട്ടം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. രാജ്യത്ത് വിദേശസഹായം അതതു കാര്യങ്ങള്‍ക്കു തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പിക്കുന്നതിനാണ് ഭേദഗതി.

 

RELATED STORIES

Top