logo
add image
കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നത് ഗൂരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പഠനങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നത് ഗൂരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പഠനങ്ങള്‍

 

കാനഡ. ഇന്ന് നമുക്കിടയില്‍ ഒഴിവാക്കാനാവാത്ത വിധത്തില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ഇതിന്റെ അമിതമായ ഉപയോഗം മുതിര്‍ന്നവരില്‍ കാഴ്ചക്കുറവും ഉറക്കമില്ലായ്മയും കഴുത്തുവേദനയും വിഷാദവും സമ്മാനിക്കാറുണ്ട്. അല്‍പ്പം പ്രായം ചെന്ന കുട്ടികളിലും ഇത് വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ തീരെ ചെറിയ കുഞ്ഞുങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. നടക്കാനും സംസാരിക്കാനും ആക്ടീവായി കാര്യങ്ങള്‍ ചെയ്യാനും ആരംഭിക്കുന്ന പ്രായത്തില്‍ കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ മാതാപിതാക്കള്‍ കണ്ടെത്തുന്ന വഴിയാണ് അവര്‍ക്ക് ഫോണിലെ വീഡിയോകളും ഗെയിമുകളും നല്‍കുക എന്നത്. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ബുദ്ധി വികാസം കണ്ടെത്തേണ്ട കുഞ്ഞുങ്ങള്‍ ഇന്ന് സ്മാര്‍ട്ട്‌ഫോണില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ 18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ സംസാരം വൈകിയേ ആരംഭിക്കു എന്ന് കാനഡയിലെ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രന്‍സിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്നവരുടെ സംസാരവും പെരുമാറ്റവും അനുകരിക്കേണ്ട പ്രായത്തില്‍ സ്‌ക്രീനുകളുടെ ലോകത്ത് എത്തുന്ന കുഞ്ഞുങ്ങള്‍ അവരുടെ ജീവിതത്തിലെ പ്രധാന വികസന ചുവടുകള്‍ വൈകുന്നതിലേക്കോ വിട്ടു പോകുന്നതിലേക്കോ എത്തുന്നുവെന്നും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞുങ്ങള്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോള്‍ ഫോണ്‍ നല്‍കി സമാധാനിപ്പിക്കുന്നത് അവരുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയെ നശിപ്പിക്കും. കൂടാതെ അവരില്‍ കാഴ്ചക്കുറവും റേഡിയേഷന്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ നല്‍കുന്നതിനു പകരം കളികളുടെ ലോകത്തേക്ക് അവരെ നയിക്കേണ്ടതുണ്ട്. നമ്മുടെ തിരക്കുകളുടെ പേരു പറഞ്ഞു കുഞ്ഞുങ്ങളുടെ കൈയിലേക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ അവരുടെ ഭാവിജീവിതത്തോടു ചെയ്യുന്ന ദ്രോഹമാണിതെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. 

RELATED STORIES

 • സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലം സ്വന്തം വീടു തന്നെയെന്ന ഞെട്ടിക്കുന്ന വിവരവുമായി യുഎ ന്‍ റിപ്പോര്‍ട്ട്. ബന്ധുക്കളും ജീവിത പങ്കാളികളുമാണ് ഏറ്റവും അധികം അപകടമുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെല്ലായിടത്തമായി നടത്തിയ പഠനത്തില്‍ ല

 • മക്കളെ വളര്‍ത്താം; കരുതലോടെ

  മക്കളെ വളര്‍ത്താം; കരുതലോടെ

  അനു ജോര്‍ജ്ജ് നിറമാര്‍ന്ന ഓര്‍മ്മകളുടെ ഉത്സവമാണ് കുട്ടിക്കാലം. നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത്. അവരെ വളര്‍ത്തി വലുതാക്കുകയെന്നത് ഒരു ചെ റിയ കാര്യമല്ല. എന്നാല്‍ ഇ ന്നത്തെ കാലത്ത് തങ്ങളുടെ ജീവിതത്തിന് വിലങ്ങുതടിയാകുമെന്ന കാരണത്താല്‍ പിഞ്ചോമനക

 • കുഞ്ഞുമനസ്സിലും വിഷാദത്തിന് സാധ്യതയെന്ന് പഠനങ്ങള്‍

  കുഞ്ഞുമനസ്സിലും വിഷാദത്തിന് സാധ്യതയെന്ന് പഠനങ്ങള്‍

  തിരുവനന്തപുരം. കളിചിരികളും കുസൃതികളും നിറഞ്ഞ് ആഘോഷിക്കേണ്ട കുരുന്നുകളിലും വിഷാദം പിടിമുറുക്കുന്നെന്ന് പഠനങ്ങള്‍. സാമൂഹിക വിരുദ്ധ സ്വഭാവത്തിലുള്ള അവരുടെ പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ വിഷാദത്തിന്റെ ലക്ഷണങ്ങളായേക്കാം. അവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഒരു വൈകല്യമായിക്കണ്ട് ചികില്‍സിക്കുകയാ

 • ആശയവിനിമയരീതികള്‍

  ആശയവിനിമയരീതികള്‍

  വ്യക്തിത്വ വികസനം വര്‍ഗ്ഗീസ് പോള്‍ സാധാരണയായി ആശയവിനിമയത്തെ വാചികവും ആംഗീകവുമായി തരംതിരിക്കാവുന്നതാണ്. ഏറ്റവുമധികം ആശയവിനിമയം നടത്തുന്നത് വാചികമായിട്ടാണെങ്കിലും ഏറ്റവും ശക്തമായ ആശയവിനിമയം ആംഗികം തന്നെയാണ്. വാചകരീതിയില്‍ ഇരുപത് മിനിറ്റിലധികം കേട്ടിരിക്കാന്‍ കഴിയില്ല. എന്നാല്‍ ആംഗീക രീതി കൂടുതല്‍ ആക

 • ദൃഢനിശ്ചയവും ഊര്‍ജസ്വലതയും

  ദൃഢനിശ്ചയവും ഊര്‍ജസ്വലതയും

  ഡോ. വി റീജ. ഉത്സാഹശാലിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു വ്യക്തിക്ക് ഏത് പ്രതികൂല സാഹചര്യങ്ങളിലും അവസരം കണ്ടെത്താന്‍ കഴിയും. ജീവിതത്തില്‍ ഒരു കാര്യം ചെയ്യാന്‍ വിധിക്കപ്പെട്ടവരല്ല, മറിച്ച് അക്കാര്യം ചെയ്യണമെന്ന് ദൃഢനിശ്ചയമെടുത്തവരാണ് വിജയം കൈവരിച്ചിരിക്കുന്നവരില്‍ ഏറിയപങ്കും. ജീവിതത്തില്‍ പ്രശ്‌നങ്ങളു

Top