logo
add image
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ ഇനി വനിതകളും

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ ഇനി വനിതകളും

കൊച്ചി. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ റിതി സിങും കുമുദിനി ത്യാഗിയും. കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്റ്ററുകളിലാണ് നിയമനം. നേവല്‍ ബേസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മലയാളിയായ ക്രീഷ്മ ആര്‍ ഉള്‍പ്പെടെ മറ്റു രണ്ടു വനിതകള്‍ കൂടി ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ പരിശീലനം ലഭിക്കും.

തിങ്കളാഴ്ച ഐ എന്‍ എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയല്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്ജ് ഉദ്യോഗസ്ഥര്‍ക്ക് വിങ്‌സ് നല്‍കി. ഒബ്‌സര്‍വ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കുമുദിനിയ്ക്കും റിതിയ്ക്കും ഹെലികോപ്ടറുകളില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് യുദ്ധക്കപ്പലില്‍ നിയോഗിക്കും. ഇതുവരെ കരയില്‍ നിന്നുയര്‍ന്ന് കരയില്‍ തന്നെ ലാന്‍ഡ് ചെയ്യുന്ന തരത്തിലുള്ള എയര്‍ക്രാഫ്റ്റില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്. ക്രൂ ക്വാര്‍ട്ടേഴ്‌സിലെ സ്വകാര്യതാക്കുറവും ബാത്‌റൂം അപര്യാപ്തതയും മൂലമാണ് വനിതകളെ ഇതുവരെ ഉള്‍പ്പെടുത്താതിരുന്നത്.

 

RELATED STORIES

Top