logo
add image
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന്‍ യു കെ നാഷണല്‍ കോണ്‍ഫറന്‍സ്

മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന്‍ യു കെ നാഷണല്‍ കോണ്‍ഫറന്‍സ്

 

ലണ്ടന്‍. മലയാളി പെന്തക്കോസ്തല്‍ അസ്സോസിയേഷന്റെ യുകെ നാഷണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 19 മുതല്‍ 21 വരെ ലണ്ടനില്‍ നടക്കും. എം പി എ യുകെയുടെ പ്രസിഡന്റായ പാസ്റ്റര്‍ ബാബു സഖറിയ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ പ്രസംഗിക്കും. ഡോ. ബ്ലസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ എം പി എ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. യുവജനങ്ങളുടെ മീറ്റിംഗില്‍ പാസ്റ്റര്‍ ലെസ്ലി വര്‍ഗീസ് ദൈവവചനം ശുശ്രൂഷിക്കും. വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍ സിസ്സി ബാബു പ്രസംഗിക്കും, കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി 30 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

RELATED STORIES

Top