logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
പെണ്‍കുട്ടികള്‍ അറിയാന്‍ വേണ്ടി മാത്രം

പെണ്‍കുട്ടികള്‍ അറിയാന്‍ വേണ്ടി മാത്രം

ആണ്‍കുട്ടികള്‍ക്ക് എന്നപോലെ പെണ്‍കുട്ടികള്‍ക്കും വ്യക്തിത്വങ്ങളും കഴിവുകളും ഉണ്ടെന്ന് മനസ്സിലാക്കുക. പലപ്പോഴും കുടുംബത്തിലും സമൂഹത്തിലും ശക്തമായകാര്യങ്ങള്‍ ചെയ്യുവാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയും കാരണം സ്ത്രീ കുടുംബത്തിന്റെ പ്രധാന ഘടകമാണ്.   
    സ്വന്തം വ്യക്തിത്വവും കഴിവുകളും ആത്മവിശ്വാസവും സ്വയം വളര്‍ത്തിയെടിക്കുകയും ആവശ്യമായ സാഹചര്യം മാതാപിതാക്കള്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് ആവശ്യമായ വസ്തുതയാണ്. സ്ത്രീകള്‍ സമൂഹത്തില്‍ പ്രതികരിക്കാന്‍ കഴിയാതെ ജീവിക്കേണ്ടവളാണ് എന്ന കാഴ്ചപ്പാട് ഉടലെടുക്കപ്പെട്ടിട്ടുണ്ട്. പീഡനെങ്ങളും അപമാനങ്ങളും അനീതികളും സഹിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവാളാണ് എന്ന ചിന്ത തെറ്റായതും അധാര്‍മികവുമാണ്.
    കാര്യങ്ങളെ ശരിയായി  വിലയിരുത്തപവാനും കഴിവുകളെ കണ്ടെത്താനും സാധിക്കണം. തെറ്റും ശരിയും മനസ്സിലാക്കി ക്രിയാത്മക്മായി പ്രതികരിക്കുവാന്‍ പലപ്പോഴും ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കഴിയാറില്ല. അതുകൊണ്ടാണ് തെറ്റായ ബന്ധങ്ങളിലും അരുതാത്ത പ്രവര്‍ത്തികളിലും എളുപ്പത്തില്‍ ചെന്നു പെടുന്നത്  പലപ്പോഴും സത്യസന്ധതയും ആശ്രയത്വവും പെണ്‍കുട്ടികളെ അപകടത്തിലേക്ക് കൊണ്ടെത്തിക്കുന്നു. 
    സ്വന്തം വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ള കടന്നുകയറ്റത്തിന് നേരെ പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം ഈ കാലഘട്ടത്തില്‍ ആവശ്യമായ വസ്തുതയാണ്. 

 പെണ്‍കുട്ടികള്‍മനസ്സിലാക്കുവാന്‍ 
1. ഭവനത്തിലും സമൂഹത്തിലും മാന്യമായി നടക്കുക. നിങ്ങളുടെ പ്രവര്‍ത്തികൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. 
2. സുഹൃദ് ബന്ധങ്ങള്‍ നല്ലതാണ്. എന്നാല്‍ തെറ്റിലേക്ക് നയിക്കുന്ന ആണ്‍-പെണ്‍ സു ഹൃ ദ് ബന്ധങ്ങള്‍ അനാരോഗ്യപരമാണ്. ചിലപ്പോള്‍ ഒരു ഫോ ണ്‍ വിളിയിലൂടെയോ എ സ് എം എസിലൂടെയോ തുടങ്ങു ന്ന പരിചയം പലപ്പോഴും തെ റ്റായ ബന്ധങ്ങളിലേക്ക് വഴുതിവീഴുവാന്‍ സാധ്യതയുണ്ട്. 
3. പലരുടെയും സ്‌നേഹത്തോടെയുള്ള ഓഫറുകള്‍ക്ക് നോ പറയാന്‍ കഴിയണം.
4. തെറ്റായ പെരുമാറ്റങ്ങള്‍ പിതാവില്‍ നിന്നോ സഹോദരനില്‍നിന്നോ കസിന്‍സില്‍ നിന്നോ ഉണ്ടാവുകയാണ് എങ്കില്‍ മാതാവിനെ അറിയിക്കുകയും അത്തരം സാഹചര്യത്തില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്യുക. 
5. വികാരചിന്തയോടെ ശരീരത്തില്‍ തൊടുവാനോ അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുവാനോ ആരെയും അനുവദിക്കരുത്. 
6 പൂവാലന്മാരെ അവഗണിക്കുകയും അവരോടുള്ള അനിഷ്ടം പ്രകടമാക്കുകയും ചെയ്യുക. യാത്രയില്‍ ശല്യം നേരിട്ടാല്‍ നോട്ടത്തിലോ ഭാവത്തിലോ അനിഷ്ടം വെളിപ്പെടുത്തുക.
7. കൂട്ടുകാരെ അമിതമായി വിശ്വസിക്കരുത് പലപ്പോഴും ഇത്തരം കൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ് പലരും തെറ്റുകളില്‍ വീണുപോകുന്നത്. 
8 ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ മിതത്വം പാലിക്കണം ഒറ്റയ്ക്ക് നില്‍ക്കുന്നഫോട്ടോകള്‍ ഇത്തരം സൈറ്റുകളില്‍ പോസ്റ്റ് ചെയ്യരുത്. പരിചയം ഇല്ലാത്ത വ്യക്തികളെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തരുത്.  
9 ഈ പ്രായത്തില്‍ പ്രണയം തോന്നുക സ്വഭാവികമാണ്  എന്നാല്‍ ഇഷ് ടം തോന്നിയ ആളിന്റെ കൂ ടെ ഒളിച്ചോടാന്‍ ശ്രമിക്കരുത്. അത് ജീവിതത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണെ ന്ന് മനസ്സിലാക്കുക. 
10. ഏതെങ്കിലും പ്രശനത്തി ല്‍ ചെന്ന് പെട്ടാല്‍ ഉടനെ രക്ഷിതാക്കളോടോ വിശ്വസ്തരായവരോടോ തുറന്ന് പറയുവാന്‍ തയ്യാറാവുക. 
ഒരുകാര്യം പെണ്‍കുട്ടികള്‍ മനസ്സിലാക്കേണ്ടത് ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്കാണ് കേട്. ജീവിതം വിലപ്പെട്ടതാണ് സൂക്ഷിക്കുക.

RELATED STORIES

 • കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നത് ഗൂരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പഠനങ്ങള്‍

  കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നത് ഗൂരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പഠനങ്ങള്‍

  കുഞ്ഞുങ്ങള്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോള്‍ ഫോണ്‍ നല്‍കി സമാധാനിപ്പിക്കുന്നത് അവരുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയെ നശിപ്പിക്കും.

 • സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലം സ്വന്തം വീടു തന്നെയെന്ന ഞെട്ടിക്കുന്ന വിവരവുമായി യുഎ ന്‍ റിപ്പോര്‍ട്ട്. ബന്ധുക്കളും ജീവിത പങ്കാളികളുമാണ് ഏറ്റവും അധികം അപകടമുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെല്ലായിടത്തമായി നടത്തിയ പഠനത്തില്‍ ല

 • മക്കളെ വളര്‍ത്താം; കരുതലോടെ

  മക്കളെ വളര്‍ത്താം; കരുതലോടെ

  അനു ജോര്‍ജ്ജ് നിറമാര്‍ന്ന ഓര്‍മ്മകളുടെ ഉത്സവമാണ് കുട്ടിക്കാലം. നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത്. അവരെ വളര്‍ത്തി വലുതാക്കുകയെന്നത് ഒരു ചെ റിയ കാര്യമല്ല. എന്നാല്‍ ഇ ന്നത്തെ കാലത്ത് തങ്ങളുടെ ജീവിതത്തിന് വിലങ്ങുതടിയാകുമെന്ന കാരണത്താല്‍ പിഞ്ചോമനക

 • കുഞ്ഞുമനസ്സിലും വിഷാദത്തിന് സാധ്യതയെന്ന് പഠനങ്ങള്‍

  കുഞ്ഞുമനസ്സിലും വിഷാദത്തിന് സാധ്യതയെന്ന് പഠനങ്ങള്‍

  തിരുവനന്തപുരം. കളിചിരികളും കുസൃതികളും നിറഞ്ഞ് ആഘോഷിക്കേണ്ട കുരുന്നുകളിലും വിഷാദം പിടിമുറുക്കുന്നെന്ന് പഠനങ്ങള്‍. സാമൂഹിക വിരുദ്ധ സ്വഭാവത്തിലുള്ള അവരുടെ പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ വിഷാദത്തിന്റെ ലക്ഷണങ്ങളായേക്കാം. അവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഒരു വൈകല്യമായിക്കണ്ട് ചികില്‍സിക്കുകയാ

 • ആശയവിനിമയരീതികള്‍

  ആശയവിനിമയരീതികള്‍

  വ്യക്തിത്വ വികസനം വര്‍ഗ്ഗീസ് പോള്‍ സാധാരണയായി ആശയവിനിമയത്തെ വാചികവും ആംഗീകവുമായി തരംതിരിക്കാവുന്നതാണ്. ഏറ്റവുമധികം ആശയവിനിമയം നടത്തുന്നത് വാചികമായിട്ടാണെങ്കിലും ഏറ്റവും ശക്തമായ ആശയവിനിമയം ആംഗികം തന്നെയാണ്. വാചകരീതിയില്‍ ഇരുപത് മിനിറ്റിലധികം കേട്ടിരിക്കാന്‍ കഴിയില്ല. എന്നാല്‍ ആംഗീക രീതി കൂടുതല്‍ ആക

Top