logo
add image
Breaking News
നാം ആരുടെ അടിമ ?

നാം ആരുടെ അടിമ ?


ലോകത്താര്‍ക്കും  ഇഷ്ടം  തോന്നാത്തതും ജീവിതത്തില്‍ അനുഭവിപ്പാന്‍ താല്‍പര്യമില്ലാത്തതും വെറുക്കപ്പെട്ടതുമായ ഒന്നാണ് അടിമത്തം. ജീവന്റെ തുടിപ്പ് എവിടെയുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യവും സമത്വവും എന്ന ആശയം കൊടികുത്തിവാഴുന്നു. അടിമ എന്നാല്‍ നിസ്സഹായനായി വഴങ്ങുന്ന വ്യക്തി എന്നതാണ് സാരം. അടിമ എപ്പോഴും യജമാനനെ അനുസരിക്കുകയും സേവിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ്. യജമാനന്റെ  സ്വത്താണ് അടിമ. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെയും യജമാനന്റെ വാക്കുകളെ പ്രതിരോധിക്കാതെയും സ്വയം വിധേയപ്പെട്ട ജീവിതമാണ് അടിമയുടേത്. യാതൊരു മോഹങ്ങളോ പ്രതീക്ഷകളോ സ്വപ്നങ്ങളോ ജീവിതത്താളുകളില്‍ പാടില്ല.  യജമാനന്റെ മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ദൗത്യം. ഒരു ദാസന്‍ തന്റെ യജമാനന്റെ ആജ്ഞകള്‍ നിറവേറ്റുന്നത് പ്രതിഫലം ഇച്ഛിക്കതെയാണ്. പല വിധത്തിലുള്ള ദാസ ന്‍മാര്‍ ഉണ്ട്. ഉദാഹരണമായി,   പ്രതിഫലത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. ഉന്നത വ്യക്തികള്‍ക്ക് പേഴ്‌സണല്‍ സെക്രട്ടറി ഉണ്ടായിരിക്കും. അദ്ദേഹം ഈ ഉന്നത വ്യക്തികളുടെ കാര്യങ്ങള്‍ ചെയ്യുവാന്‍ സന്നദ്ധനായിരിക്കും. ചിലപ്പോള്‍ ജോലിയില്‍ സംതൃപ്തനല്ലാതെ വരുമ്പോള്‍ അദ്ദേഹം ഒരു വെള്ളപേപ്പറില്‍ രാജി കത്ത് നല്‍കി അദ്ദേഹത്തിന്റെ ജോലി അവസാനിപ്പിക്കും. അദ്ദേഹം ഒരിക്കലും ദാസന്‍ ആകുന്നില്ല പ്രതിഫലത്തിനുവേണ്ടി ജോലി ചെയ്യുന്നു. പ്രതിഫലം ഒന്നും ഇച്ഛിക്കാതെ പ്രവര്‍ ത്തിക്കുന്ന ദാസന്‍ തന്റെ യജമാനന്റെ ഇഷ്ടാനിഷ്ടങ്ങള്‍ (യജമാനനെ സേവിക്കുക) ജീവിതം ഉള്ളടത്തോളം കാലം നിറവേറ്റുകയാണ്. മുടിയനായ പുത്രന്‍ വീടുവിട്ട്, നാടുവിട്ട്, കൂട്ടംവിട്ട് കൂട്ടുകാരോടൊത്ത് ഇറങ്ങിതിരിക്കുമ്പോള്‍ അപ്പന്റെ വീട്ടില്‍ ഉള്ളതെല്ലാം മറന്ന് സുഖലോലുപനായി ജീവിച്ചു. ~ഒടുവില്‍ പണം എല്ലാം തീര്‍ന്ന് കൂടെയുള്ള കൂട്ടുകാര്‍ എല്ലാം വിട്ട് അകന്നുപോയി .അലഞ്ഞ് നടന്നപ്പോള്‍ പന്നിയുടെവാളവര  വരെ ആഗ്രഹിച്ചു. അ പ്പോഴാണ് അപ്പന്റെ വീട്ടിലെ ജോലിക്കാരെകുറിച്ച് ഓര്‍മ്മവന്നത്. പ്രതിഫലം ഒന്നും ഇച്ഛിക്കാതെ സന്തോഷത്തോടെ ജീവിക്കുന്ന അനേകം ദാസന്‍മാര്‍ അപ്പന്റെ ഭവനത്തില്‍ ഉണ്ട്. നിന്റെ ദാസന്‍മാരെപ്പോലെ എന്നെയും ആക്കിതീര്‍ക്കണമേ എന്നുള്ള അപേക്ഷ മനസ്സില്‍ ഉയരുന്നു. 
     നമ്മുടെ നൂറ്റാണ്ടില്‍ ജീവിച്ചിരിച്ചിരുന്ന നമ്മുടെ ചിന്തക്ക് അപ്പുറമായി പ്രവര്‍ത്തിച്ച  ഒരു വ്യക്തി യാണ് വിമോചന നായകന്‍ നെന്‍സണ്‍ മണ്ടേല. സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണത്തിന്റെ പേരില്‍ കറുത്തവര്‍ഗ്ഗക്കാരെ സമൂഹത്തിന്റെ മുമ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ അവരുടെ ഇരുളടഞ്ഞ ജീവി തത്തിന്റെ വേദനാജനകമായ നിമിഷങ്ങളില്‍ പങ്ക്‌ചേര്‍ന്നു. വിമോചനശബ്ദം ഉയര്‍ത്തി. ജയിലുകളിലായി. കഷ്ടപ്പാടുകളും പീഡകളും വേദനകളും നിറഞ്ഞ  അദ്ദേഹത്തിന്റെ പോരാട്ടദിനങ്ങള്‍ കടന്നുപോയി. 1992-ല്‍ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്ക് ജനത്തെ കൈ പിടിച്ചുയര്‍ത്തി. ഇന്നും പാശ്ചാത്യരാജ്യങ്ങളില്‍ ആഫ്രിക്കനെന്നും, ഏഷ്യന്‍ സെന്നും വേര്‍തിരിച്ചു കാണുന്ന മനുഷ്യസമൂഹമാണുള്ളത്. ദൈവം ഉണ്ടാക്കിയ മനുഷ്യനെ മനു ഷ്യനായി കാണുവാന്‍ സാധിക്കണം. മനുഷ്യന്‍ ചില സന്ദര്‍ഭങ്ങളില്‍ രാജ്യത്തിന്റെയും മതത്തിന്റെയും വര്‍ണത്തിന്റെയും ഭാഷയുടെയും പേരില്‍ ചിലരെ മാറ്റി നിര്‍ത്തുമ്പോള്‍ അവര്‍ നിസഹായരായി വഴങ്ങേണ്ടിവരും. നാം  ജീവിക്കുന്ന ലോകത്ത് സമത്വം, സ്വാതന്ത്ര്യം എന്നീപദത്തിന്റെ അര്‍ത്ഥത്തെപ്പറ്റിചിന്തിക്കാതെ ജീവിക്കുന്നു. സമൂഹത്തിലെ ചിലവ്യക്തികള്‍ കഷ്ടപ്പാടും പീഡനങ്ങളും വേദനകളും ദുരിതങ്ങളും ഉള്ള ജീവിതം നയിക്കുന്നു. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ എത്തുവാന്‍ ആഗ്രഹവും കഴിവുകളുമുണ്ടെങ്കിലും എത്തുവാന്‍ കഴിയാത്ത ഒരു കാലഘട്ടം നമുക്കും ഉണ്ടായിരുന്നു.  ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസവും ശാസ്ത്രസാങ്കേതികവിദ്യയും വളര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുന്നുവെന്ന് നാം അവകാശപ്പെടുന്നു. അത് നാം അംഗീകരിക്കേണ്ടുന്ന സത്യമാണ്. എന്നാല്‍ ഇതൊന്നും ആത്മീകരുടെയിടയില്‍ പ്രയോചനപ്പടുന്നില്ല നേതൃത്വത്തില്‍ എത്തുന്നവര്‍ സ്വാര്‍ത്ഥമായ മനോഭാവംമൂലം സമൂഹത്തെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ചവയ്ക്കുന്നത്.  സകലമനുഷ്യകുലത്തിനും വേണ്ടി യേശുക്രിസ്തു ദൈവസ്‌നേഹം പ്രദര്‍ശിപ്പിച്ചു. മനുഷ്യവേഷത്തില്‍ അവതരിച്ച അന്നുമുതല്‍ സാത്താന്റെ അടിമത്വത്തില്‍ നിന്ന് ജനങ്ങളെ വീണ്ടെടുത്തു.  യേശുവിന്റെ ശിഷ്യന്‍മാര്‍ രൂപത്തിലും ഭാവത്തിലും ജീവിതത്തില്‍ യേശുക്രിസ്തുവിന് മാതൃകയാകേണ്ടവരാണ്. അപ്പോസ്തലനായ പൗലോസ് സ്ലീഹാ പറയുന്നു യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ ഞാന്‍ ക്രിസ്തുവിന്റെ അടിമയാണ്. പെന്തക്കോസ്തിന്റെ അനുഭവത്തില്‍ ജീവിക്കുന്ന  നാം ഓരോരുത്തരും ക്രിസ്തുവിന്റെ ദാസന്‍ എന്നുള്ളത് സത്യമാണ്. നമ്മുടെ  മണ്‍മറഞ്ഞ ആ ത്മീയ പിതാക്കന്മാര്‍  വിശ്വാസത്തിനുവേണ്ടി വിലകൊടുത്ത് ജീവിച്ചവരാണ്. എ ന്നാല്‍ ഇന്നു നാം കാണുന്നത് വിശ്വാസത്തിന്റെ പേരില്‍ എന്ത് കൊള്ളരുതായ്മയും ചെയ്യുവാന്‍ മടി യില്ലാത്ത സമൂഹത്തെയാണ്. ക്രിസ്തുവിശ്വാസത്തെ വിറ്റ് ജീവിക്കുന്ന ബുദ്ധിയില്ലാത്ത നേതാക്കന്മാര്‍ ശാപം എന്ന വസ്തുത നാം തിരിച്ചറിയണം.ഇവര്‍ ദൈവത്തിന്റെ അടിമകളല്ല മറിച്ച് പണത്തിന്റെ അടിമകളാണ്. ഇവര്‍ പണത്തിനും സ്ഥാനത്തിനും വേണ്ടി സ്വന്തം ചട്ടക്കൂടുകളുണ്ടാക്കി വിശ്വാസം കാറ്റില്‍ പറത്തി മറ്റുള്ളവരെ ചൂഷണം ചെയ്ത് സുഖലോലുപരായി ജീവിച്ച് ദൈവം ആര് ? എന്ന ചോദ്യവുമായി നില്‍ക്കുന്നു. ദൈവദാസന്‍ എന്നുള്ള വിലാസം മുഖംമൂടിയായി അണിഞ്ഞ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചിന്തിച്ചു നോക്കൂ നാം ആരുടെ ദാസനാണ് ? ക്രസ്തുവിന്റെ ദാസനോ മാമോന്റെ ദാസനോ ? വേര്‍തിരിച്ചറിയുവാനുള്ള പക്വത നാം പ്രാപിക്കണം. സംഘടനകളുടെയോ വ്യക്തികളുടെ ദാസനായി ജീവിച്ച് നമ്മെതത്തന്നെ നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ക്രിസ്തുവിന്റെ നല്ലദാസന്‍ എന്ന വിളിക്ക് യോഗ്യനായി ജീവിക്കുന്നതാണ് 

RELATED STORIES

Top