logo
add image
ഗുണമേന്‍മ ജീവിതത്തില്‍

ഗുണമേന്‍മ ജീവിതത്തില്‍

സ്വന്തം  ജീവിതം മികച്ചതായിത്തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മികച്ച ജീവിതത്തിന് നാമോരോരുത്തരും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബബന്ധങ്ങളാണ് അതില്‍ ഏറ്റവും പ്രധാനം. ഏതു സാധനം വാങ്ങിയാലും ക്വാളിറ്റി അഥവാ ഗുണമേന്‍മ പരിശോധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ സ്വന്തം വ്യക്തിത്വത്തിന്റെ മേന്‍മ മനസ്സിലാക്കാന്‍ പലപ്പോളും കഴിയാറില്ല. 
   എന്താണ് ഗുണമേന്‍മയെന്നത് അത്രയെളുപ്പം വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല, പ്രശസ്ത എഴുത്തുകാരനായ ജോസ് വഴുതനപ്പിള്ളി തന്റെ ആനന്ദത്തിന്റെ അവകാശികള്‍ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. മനസ്സമാധാനം, ഉ ള്ളില്‍ നിറഞ്ഞു നില്‍ക്കു ന്ന സന്തോഷം, മക്കള്‍ സ്‌നേഹത്തില്‍ വളരുവാന്‍ ഉതകുന്ന ശാന്തമായ കുടുംബാന്തരീക്ഷം, കുടുംബാംഗങ്ങള്‍ ഒരുമിച്ച് മനസ്സാന്നിദ്ധ്യത്തോടെയുള്ള പ്രാര്‍ത്ഥന, തീന്മേശയ്ക്കു ചുറ്റുമിരുന്ന കുടുംബാംഗങ്ങള്‍ പങ്കുവയ്ക്കുന്ന സൗഹൃദം, മക്കള്‍ അന്നന്നുള്ള കാര്യങ്ങള്‍ വീട്ടില്‍ വന്ന്  പങ്കുവയ്ക്കുന്ന അന്തരീക്ഷം, മക്കളുടെ അനുസരണമുള്ള പെരുമാറ്റം, അടു ക്കും ചിട്ടയുമുള്ള ജീവിതം, വായന, വിനോദവും വിജ്ഞാനവും നല്‍കുന്ന ടി വി പ്രോ ഗ്രാമുകള്‍, മറ്റുള്ളവരുടെ വി കാരങ്ങള്‍ മനസ്സിലാക്കാനു ള്ള മനസ്സ്, മറക്കാനും പൊറുക്കാനും സന്നദ്ധത, ദാനശീലം, വിനയം, സഭ്യമാ യ ഭാ ഷ, സത്യസന്ധത എന്നിങ്ങ നെയുള്ള കാര്യങ്ങള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഒന്നാണ് ഗുണമേന്‍മ എന്നത്. 
   നമ്മള്‍ മനസ്സു വച്ചാല്‍ മാത്രമേ ഇത്തരമൊരു മികച്ച ജീവിതം കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നത് യാഥാര്‍ത്ഥ്യമായ വസ്തുതയാണ്. 
    എന്തും പറയാം, എങ്ങനെയും ജീവിക്കാമെന്നത് സമൂഹത്തിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും മലിനമാക്കുന്ന ചിന്തകളും കാഴ്ചകളും ഒഴിവാക്കാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകണം. 
    ഭൗതീകമായ പല നേട്ടങ്ങള്‍ക്കും പിന്നാലെ പോകുന്നവര്‍ക്ക് സന്തോഷത്തോടെ ഇരിക്കാനും ജീവിതം ആസ്വദിക്കാനും കഴിയാതെ വന്നേക്കാം. ഇതിനൊക്കെ അപ്പുറം പണം കൊണ്ട് നേടാനാവാത്ത പലതുമുണ്ടെന്ന് നമ്മളറിയണം. മനോഹരമായ കുടുംബജീവിതവും ഒരു പിടി നല്ല സുഹൃത്തുക്കളും മാനസീകവും ശാരീരികവുമായ നല്ല ആരോഗ്യവും തളരാത്തൊരു മനസ്സുമുണ്ടെങ്കില്‍ ജീവിതം മികച്ചതായിരിക്കും. നമ്മുടെ ജീവിതം ഭക്ഷിച്ചും പാനം ചെയ്തും ജീവിച്ചു തീര്‍ക്കേണ്ടതല്ല. ദൈവത്തിനും മനുഷ്യര്‍ക്കും ഫലകരമായി ഉപയോഗിക്കേണ്ടതാണ്. നമുക്കു മനസ്സുണ്ടെങ്കില്‍ അത് സാധിക്കുക തന്നെ ചെയ്യും. അതിന് സര്‍വ്വശത്കനായ  ദൈവെ ഏവരേയും സഹായിക്കട്ടെ. 
 

RELATED STORIES

 •   മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

    മടങ്ങിവരാം പ്രാര്‍ത്ഥനയിലേക്ക് 

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍

 • സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  സ്ഥലംമാറ്റത്തിലെ ആകുലതകള്‍

  മാര്‍ച്ച് - ഏപ്രില്‍ മാസമാകുന്നതോടെ പെന്തക്കോസ്ത് സഭാജനങ്ങളുടെയിടയിലും ശുശ്രൂഷകന്മാരുടെയിടെയിലും പ്രധാന ചര്‍ച്ചാവിഷയം 'ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റം' എന്നതാണ്. ചില ലോക്കല്‍ ചര്‍ച്ചുകളില്‍ 'ഒരു ശുശ്രൂഷകന്‍ മൂന്ന് വര്‍ഷത്തേക്കുമാത്രം' എന്ന് കമ്മറ്റികൂടി തീരുമാനിച്ചുവച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിന്റെ ചൂട്

 •  നല്ല സഖിയായ കര്‍ത്താവ്

  നല്ല സഖിയായ കര്‍ത്താവ്

  ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ മനുഷ്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാ ണ് 'സഖിത്വം' അഥവാ സൗ ഹൃദം എന്നത്. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ ത്തില്‍ അവന്റെ മാതാപിതാ ക്കള്‍ കഴിഞ്ഞാല്‍ സ്വാധീനം ചെലുത്തുന്നത് സുഹൃത്തു ക്കള്‍ തന്നെയാണ്. 'നിന്റെ സുഹൃത്തുക്കള്‍ ആരാണെ ന്നു പറയൂ, ഞാന്‍ നീ ആരാ ണെന്ന് പറയാം'

 • തലമുറയെ പണിയുക

  തലമുറയെ പണിയുക

  അനു ജോര്‍ജ്ജ് സഭയില്‍ വളരെ ആക്ടീവാ യി പ്രവര്‍ത്തിക്കുകയും എ ല്ലാവരുടെയും സ്‌നേഹ ഭാജ നമായി തീരുകയും ചെയ്ത പെണ്‍കുട്ടിയായിരുന്നു ടെസി. നന്നായി പാടുകയും പ്രാര്‍ത്ഥിക്കുകയും ദൈവഭ ക്തിയില്‍ വളരുകയും ചെ യ്ത അവള്‍ പ്ലസ്ടു വിനുശേ ഷം നേഴ്‌സിങ് പഠനത്തിനാ യി മുംബൈയിലേക്കു പറി ച്ചു നടപ്പെട്ടു. കൊച്ചു ഗ്രാമ ത്തിന്റെ പരിമിതി

 • ഫലം കായ്ക്കുന്നവരാകാം

  ഫലം കായ്ക്കുന്നവരാകാം

  ആളുകളെല്ലാം തിരക്കിട്ടോടുന്നൊരു റെയില്‍വേ സ്റ്റേഷന്‍. അവിടെ ഒരിടത്ത് ഓറഞ്ചുകള്‍ വില്‍ക്കുന്ന അ ന്ധനായ ഒരു കൊച്ചു ബാല ന്‍. ആരോ അവന്റെ ഓറഞ്ചുകുട്ട തട്ടിമറിച്ചുകൊണ്ട് ആരോ ഓടിപ്പോയി. നിസഹായനായിരുന്ന അവന്റെ കുട്ടയിലേക്ക് താഴെ ചിതറിക്കിടന്നു ഓറഞ്ചുകള്‍ പെറുക്കിയിടുന്ന ചെറുപ്പക്കാരനോട് കൗതുകത്തോടെ അവന്‍ ചോദിച്

Top