logo
add image
പ്രളയം നല്‍കുന്ന പാഠങ്ങള്‍

പ്രളയം നല്‍കുന്ന പാഠങ്ങള്‍

മലയാളക്കരയിലെ ആയിരങ്ങള്‍ മനം നൊന്ത് നിലവിളിച്ച നിമിഷങ്ങള്‍. താഴ്ന്ന പ്രദേശങ്ങളില്‍ ജലപ്രളയം നൃത്തമാടി. ദേശമെങ്ങും നിലവിളി ഉയര്‍ന്നു. ഒരിക്കലും വെള്ളം കയറില്ലെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന സ്ഥലങ്ങളില്‍ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച് വെള്ളം ഇരമ്പിയെത്തി. ഒരു നിലവീടുള്ളവര്‍ രക്ഷപെട്ടു. രണ്ടാം നിലയുള്ളവര്‍ മുകളില്‍ കുടുങ്ങി. ദിവസങ്ങളോളം ആഹാരത്തിനും വെള്ളത്തിനും വലഞ്ഞു. കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും വാര്‍ദ്ധക്യം ചെന്നവരും രോഗികളും എന്നിങ്ങനെ അവശരും ക്ഷീണിതരും ഓടി രക്ഷപെടാന്‍ കഴിയാതെ പകച്ചുനിന്നു. നാവികസേനയുടെ ഹെലികോപ്റ്റര്‍ പലരേയും രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങളില്‍ 70000 ത്തിലധികം ആളുകളെ രക്ഷിച്ചു. പെരുവെള്ളം ഇരച്ചു കയറിയപ്പോള്‍ അതിനൊപ്പം സ്വദേശത്തും വിദേശത്തുമായി ആയിരങ്ങളുടെ മനസ്സില്‍ ആധിയും വേവലാതിയും ഇളകിമറിഞ്ഞു. ആറും തോടും റോഡും ഒരുപോ ലെയായി. ആരും കയറാതെ കെട്ടിയ മതില്‍ക്കെട്ടുകളൊക്കെ വെള്ളം തകര്‍ത്തെറിഞ്ഞു. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായി. സോഷ്യ ല്‍ മീഡിയയില്‍ പലരും നിര്‍ദ്ദേശങ്ങള്‍ കൈമാറി. ഇലക്ട്രിസിറ്റി ഇല്ലാതായതും ഫോണ്‍ സന്ദേശങ്ങള്‍ നിശ്ചലമായതും പലര്‍ക്കും ഇരുട്ടടിയായി. ജാതിയും മതവും വര്‍ഗ്ഗവും നോക്കാതെ പല രും രക്ഷകരായി വെളിപ്പെട്ടു. യഥാര്‍ത്ഥ സ്‌നേഹം ആരുടെയെല്ലാം ഹൃദയത്തിലുണ്ടെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരുമായിരുന്നു എന്നു പറഞ്ഞവരുമുണ്ട്. സഹജീവി മുങ്ങിച്ചാകാന്‍ തുടങ്ങുമ്പോള്‍ അവന്‍ അതിനിടയില്‍ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലേ രക്ഷിക്കാന്‍ ചെല്ലുകയുള്ളു എന്ന് പറയുന്ന നിര്‍ഗുണന്മാരുടെ കപട ആത്മീയത പരസ്യമായി വെളിപ്പെട്ടു. അതേസമയം രാവും പകലും മറ്റുള്ളവര്‍ക്കുവേണ്ടി സഹായഹസ്തം നീട്ടുവാന്‍ ഓടി നടന്നവര്‍ ഓര്‍മ്മകളില്‍ നിന്ന് മായാതെ നില്‍ക്കുന്നു. വൈ ദ്യുതി ഇല്ലാതെയും ഫോണ്‍ ഉപയോഗിക്കാതെ യും കിട്ടുന്ന ആഹാരം പങ്കുവച്ചു കഴിക്കാന്‍ പ്രളയം നമ്മെ പഠിപ്പിച്ചു. പണത്തിനും പ്രതാപത്തിനും സുഖസൗകര്യങ്ങള്‍ക്കും ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. പ്രകൃതിയുടെ വ്യവസ്ഥകളെ വെല്ലു വിളിച്ച് ഇവിടുത്തെ വന്‍കിട ഭൂമാഫിയകള്‍ മണ്ണും കല്ലും വിറ്റ് പണമാക്കി. പ്രകൃതി പ്രതികരിക്കാന്‍ തുടങ്ങി. പുഴകളും തോടുകളും വനങ്ങളും കൈയേറി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തി.നെല്‍പ്പാടങ്ങള്‍ നികത്തി വന്‍കിട ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് പ്രകൃതി നമ്മെ പഠിപ്പിച്ചു. പണമുള്ളതിന്റെ അഹന്തയും ഹുങ്കും പാവപ്പെട്ടവനോടുള്ള പുച്ഛവും പാടില്ലെന്നുള്ള നഗ്നസത്യം പ്രളയം നമ്മെ പഠിപ്പിച്ചു. ചെങ്ങാടം കൊണ്ട് വന്ന് രക്ഷപെടുത്താ ന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ വരുന്നില്ല എന്നു പറഞ്ഞവ രും ഇല്ലാതില്ല. ജീവനും കൊ ണ്ട് രക്ഷപെടാന്‍ പറയുമ്പോ ള്‍ തങ്ങളുടെ സമ്പാദ്യത്തെ വിട്ടു പോകുവാന്‍ മടിക്കുന്നവരാണ് അധികവും. 
    ഒരു ദിവസം ലോകത്തിലെ സകത സമ്പത്തുക്ക ളും ഉപേക്ഷിച്ചു നാം പോ കേണ്ടി വരുമെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. മുന്നറിയിപ്പുകള്‍ പലതും ലഭിച്ചപ്പോള്‍ അതിനു വില കല്‍പ്പിക്കാതെ പോയവര്‍ വലിയ വില കൊടുക്കേണ്ടി വന്നു. ബൈ ബിള്‍ തരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചാല്‍ നാം നിത്യശിക്ഷയ്ക്ക് പാത്രീഭൂതരാകേണ്ടിവരും. പെരുവെള്ളം പൊങ്ങിയപ്പോള്‍ രക്ഷാബോട്ട് വന്നതുപോലെ നിത്യമായ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ലോകത്തില്‍ വന്ന രക്ഷാബോട്ടാണ് സാ ക്ഷാല്‍ രക്ഷകനായ ക്രിസ്തു എന്ന സത്യം ഇത്തരുണത്തില്‍ ഓര്‍പ്പിക്കട്ടെ. സ്‌നേഹബന്ധങ്ങളും രക്തബന്ധങ്ങളും അനിവാര്യമാണെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. ഒരിക്കലും കണ്ടാല്‍ സംസാരിക്കാത്തവര്‍ തമ്മില്‍ സ്‌നേഹത്തിലായി. മാതാപിതാക്കളെ നിഷ്‌ക്കരുണം വീട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കിയവര്‍ അതേ വീട്ടില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നു. ക്ഷമിക്കാ നും പൊറുക്കാനും സഹിക്കാ നും പ്രളയം നമ്മെ പഠിപ്പിച്ചു. ആരേയും പുച്ഛിക്കരുതെന്ന് പ്രളയം നമ്മെ പ ഠിപ്പിച്ചു. മറ്റുള്ളവര്‍ നിന്ദയോ ടെ കരുതിയ മത്സ്യത്തൊഴിലാളികളാണ് നമുക്ക് രക്ഷകരായി മാറിയത്. എല്ലാ മേഖലയിലുള്ളവരും സമൂഹത്തിന് ആവശ്യമുള്ളവരാണെന്ന് നമ്മെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തി. ചില ദൈ വങ്ങള്‍ കോപിച്ചതിന്റെ ഫലമായാണ് ഈ ക്ഷോഭങ്ങള്‍ എന്ന് പറയപ്പെടുന്നു. സത്യത്തില്‍ ഇത് ഒരു ദൈവവും കോപിച്ചതല്ല. പ്രകൃതി പ്രതികരിച്ചതാണ്. ഏതായാലും പല ദൈവങ്ങളെയും ഭക്തന്മാര്‍ക്ക് ദര്‍ശിക്കാന്‍ കഴിയാതവണ്ണം ദൈവങ്ങള്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ ഒറ്റപ്പെട്ടുപോയി. വെള്ളം  അണപൊട്ടി വന്നപ്പോള്‍ ഭ ക്തന്മാര്‍ക്ക് ദൈവത്തെ കാണാനുള്ള സാധ്യത ഇല്ലാതായി.  കടലിനെയും കരയെയും ആകാശത്തെയും വാനഗോളങ്ങളെയും സൃ ഷ്ടിച്ച അത്യുന്നതനായ ഒരു ദൈവമുണ്ടെന്ന് ഇതു ന മ്മെ പഠിപ്പിച്ചു. ജീവന്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെല്ലുന്നതിന് മഴയും കാറ്റും ഇടിമിന്നലും ജലപ്രളയവും ഒ ന്നും തടസ്സമല്ല. അദൃശ്യനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള പലതിനോടും തുലനം ചെയ്തവര്‍ക്ക് ഈ പ്രളയം പുനര്‍ചിന്തനത്തിന് കാരണമാകട്ടെ. വെള്ളപ്പൊക്കത്തി ന്റെ കെടുതിയില്‍ എന്നെ സ ഹായിച്ച പാസ്റ്റര്‍ മാരായ ബോബന്‍ ക്ലീറ്റസ്, ജോണ്‍ സണ്‍ കുമ്പനാട് എന്നിവരെ നന്ദിയോടെ ഓ ര്‍ക്കുന്നു. എനിക്കും കുടുംബത്തിനും അഭയം നല്‍കി വ സ്ത്രവും ഭക്ഷണവും തന്നതായ ഞങ്ങളുടെ സഭയിലെ ആനന്ദ് ബ്രദറിനെയും കുടുംബത്തെയും മറക്കാന്‍ പറ്റില്ല. ഞങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥി ച്ച എല്ലാ സ്‌നേഹിതര്‍ക്കും വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. സ്‌നേഹത്തി ന്റെ ഗഗനനീലിമയും കാരുണ്യത്തിന്റെ കുളിര്‍കാറ്റും ജീവിതത്തില്‍ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു. പ്രള യം നല്‍കിയ പാഠങ്ങളുള്‍ ക്കൊണ്ട് ജീവിതത്തെ ക്രമീകരിക്കുവാന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ. 

RELATED STORIES

Top