logo
add image
ഗോവയില്‍ ബീച്ചുകളിലെ മദ്യപാനത്തിന് വിലക്ക്

ഗോവയില്‍ ബീച്ചുകളിലെ മദ്യപാനത്തിന് വിലക്ക്


 പനാജി. ഗോവയിലെ ബീച്ചുകളിലുള്ള പരസ്യമായ മദ്യപാനത്തിനും പാചകത്തിനും നിരോധമേര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കാവുന്ന കുറ്റമായി പരസ്യമദ്യപാനവും മറ്റും മാറും. ഇതിനായി രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് നിയമം പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുന്നതും പരസ്യമായി മദ്യപാനം നടത്തുന്നവരെയും ഭക്ഷണം പാകം ചെയ്യുന്നതുമായ ആളുകളെയും ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നത്. 


 

RELATED STORIES

Top