logo
add image
പറന്നു പറന്ന് പറക്കും കാര്‍

പറന്നു പറന്ന് പറക്കും കാര്‍

യു എസ്. ഗതാഗതക്കുരുക്കുള്ള നഗരങ്ങള്‍ക്കു മുകളിലൂടെ പറന്നു പറന്നു പോകുന്ന കാലം അതിവിദൂരമല്ല. വിമാനനിര്‍മ്മാണ കമ്പനികളായ ബോയിങിന്റെ പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ (പി എ വി) ആണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. പറക്കുംകാര്‍ എന്നറിയപ്പെടുന്ന ഈ വാഹനത്തിന് പൈലറ്റ് വേണ്ട. ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും വിമാനത്തിന്റെയും സാങ്കേതിക വിദ്യകള്‍ ഒന്നിച്ചു ചേരുന്നതാണ് പി എ വി. ഒരു പ്രത്യേക ബേസില്‍ ഘടിപ്പിച്ച ഇലക്ട്രിക് പ്രൊപ്പല്ലറുകളാണ് ടേക്ക് ഓഫും ലാന്‍ഡിംഗും നിയന്ത്രിക്കുന്നത്. മറ്റൊരു പ്രൊപ്പല്ലര്‍ വാഹനത്തിന്റെ സുഗമമായ യാത്രയെ സഹായിക്കുന്നു. മുപ്പതടി നീളവും ഇരുപത്തെട്ടടി വീതിയും ഉള്ള പി എ വിയ്ക്ക് 80 കിലോമീറ്റര്‍ ദൂരം ഒറ്റപ്പറക്കലില്‍ സഞ്ചരിക്കാന്‍ സാധിക്കും. രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന തരത്തിലും നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലുമുള്ള വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സുരക്ഷാപ്രശ്‌നമാണ് ഇത്തരം വാഹനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 

RELATED STORIES

Top