logo
add image
ചൈനയില്‍ ജീന്‍ എഡിറ്റിംഗിലൂടെ കുരങ്ങുകളെ സൃഷ്ടിച്ചു

ചൈനയില്‍ ജീന്‍ എഡിറ്റിംഗിലൂടെ കുരങ്ങുകളെ സൃഷ്ടിച്ചു

ബെയ്ജിങ്. ജീന്‍ എഡിറ്റിങ് നടത്തിയ കുരങ്ങുകളെ സൃഷ്ടിച്ച് ചൈന. ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലാണ് അഞ്ചു കുരങ്ങുകുഞ്ഞുങ്ങള്‍ ജനിച്ചത്. മനുഷ്യരിലെ ജനിതകഎഡിറ്റിംഗിനു മുന്നോടിയായാണ് ഈ പരീക്ഷണമെന്ന് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കി. അല്‍ഷിമേഴ്‌സും വിഷാദരോഗവുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച കുരങ്ങില്‍ നിന്നാണ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചത്. ജീവികളുടെ ദൈനംദിന ജീവിതത്തിനെ നിയന്ത്രിക്കുന്ന സര്‍ക്കേഡിയന്‍ റിഥത്തിന് തകരാറു സംഭവിച്ച  കുരങ്ങില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇത്തരം അസുഖങ്ങളെക്കുറിച്ചുള്ള പഠനം നിരീക്ഷിക്കുന്നതിന് ഈ കുരങ്ങുകളെ ഉപയോഗിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ക്രിസ്പര്‍ കാസ്9 എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ് ജീന്‍ എഡിറ്റിംഗ് യാഥാര്‍ത്ഥ്യമാക്കിയത്. പെണ്‍കുരങ്ങിന്റെ അണ്ഡത്തിലെ ന്യുക്ലിയസ് നീക്കി മറ്റൊരു കോശത്തില്‍ നിന്നുള്ള ന്യൂക്ലിയസ് സ്ഥാപിച്ചാണ് ഇത് സാധിച്ചത്. 

RELATED STORIES

Top