logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
 പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്‌ടേറ്റിനു കീഴിലായേക്കും

 പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്‌ടേറ്റിനു കീഴിലായേക്കും

 

തിരുവനന്തപുരം. കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്‌ടേറ്റിനു കീഴിലാക്കാന്‍ വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടേറ്റും വൊക്കേഷണല്‍, ഹയര്‍ സെക്കന്ററി ഡയറക്‌ടേറ്റുകളും യോജിപ്പിച്ച് ഒറ്റ ഡയറക്‌ടേറ്രാക്കാനാണ് ശുപാര്‍ശ. കൂടാതെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകരുടെ യോഗ്യതകളും ഉയര്‍ത്തണമെന്നും സമിതി നിരീക്ഷിച്ചിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതിന് ബിരുദം നിര്‍ബന്ധമാക്കണം. സെക്കന്ററി തലത്തിലേക്ക് അധ്യാപകര്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. 
  മൂന്നു വയസ്സുമുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രീ സ്‌കൂളിങ് സൗകര്യം നല്‍കുകയും ഇതിനായി എന്‍ സി ടി ഇ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിക്കുകയും ഏകോപിത സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. സ്‌കൂളിലെ പ്രധാനഅധ്യാപകനെ ഹെഡ്മാസ്റ്ററിനു പകരം പ്രിന്‍സിപ്പാള്‍ പദവിയിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. റവന്യൂ ജില്ലാതല വിദ്യാഭ്യാസ ഓഫീസും ജോയിന്റ് ഡയറക്ടര്‍  ഓഫ് സ്‌കൂള്‍ എജ്യൂക്കേഷനും ഉണ്ടായിരിക്കണം. കൂടാതെ അഞ്ചാംതരം മുതല്‍ കുട്ടികള്‍ക്ക് കലാപരമായും കായികമായും ശാസ്ത്രീയമായ പരിശീലനം നല്‍കണമെന്നും ശുപാര്‍ശയില്‍ നിര്‍ദ്ദേശിക്കുന്നു. 
 

RELATED STORIES

Top