logo
add image
ഐ എസ് എല്‍; വീണ്ടും സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എല്‍; വീണ്ടും സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി. ഐ എസ് എല്ലില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനിലയില്‍. കൊല്‍ക്കത്തയോട് ഏറ്റുമുട്ടി ഓരോ ഗോള്‍ വീതം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. പുതിയ പരിശീലകനായ വിന്‍ഗാഡേയുടെ കീഴിലാണ് ഇപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലിക്കുന്നത്. ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ കളിയുടെ 85#ാ#ം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ ഗോള്‍ നേടിയ കൊല്‍ക്കത്താ ടീമിന് മൂന്നു മിനിറ്റിനുള്ളില്‍ മറുപടി നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. എട്ടാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. 17 പോയിന്റുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്തും. 

RELATED STORIES

Top