logo
add image
വരുന്നു ഹാര്‍ലിയുടെ ലൈവ്‌വെയര്‍

വരുന്നു ഹാര്‍ലിയുടെ ലൈവ്‌വെയര്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ സീരീസിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് എന്ന പദവിയിലേക്ക് ലൈവ്‌വയര്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കയില്‍ പുറത്തിറക്കുന്ന ഈ ബൈക്കിന് പെട്രോളോ ഡീസലോ മറ്റ് ഇന്ധനങ്ങളോ ആവശ്യമില്ല . ലാസ് വെഗാസിലെ ഇലക്‌ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ച ബൈക്കിന് 29,799 ഡോളര്‍ (21 ലക്ഷം രൂപ) ആണ് വിലയിട്ടിരിക്കുന്നത്. അമേരിക്കയില്‍ ലോഞ്ച് ചെയ്തതിനു ശേഷമായിരിക്കും മറ്റു രാജ്യങ്ങളിലേക്ക് ലൈവ്‌വയര്‍ എത്തുകയുള്ളു. കരുത്തുറ്റ സ്‌പോര്‍ട്ടി രൂപത്തില്‍ തന്നെയാണ് ലൈവ്‌വെയറിന്റെയും രൂപകല്‍പ്പന.ക്ലച്ചും ഗിയറുമില്ലാത്ത ലൈവ്‌വയറിന് ആക്‌സലേറ്റര്‍ മാത്രമാണുള്ളത്. 
 

RELATED STORIES

Top