logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
വട്ടയപ്പം ഉണ്ടാക്കാം ഈസിയായി

വട്ടയപ്പം ഉണ്ടാക്കാം ഈസിയായി

ചേരുവകള്‍

പച്ചരി     - ഒരു കപ്പ്

തേങ്ങ ചിരകിയത്  - അര കപ്പ്

ചോറ്      - കാല്‍ കപ്പ്

പഞ്ചസാര - ആവശ്യത്തിന്
 
   പച്ചരി നന്നായി കഴുകി വാരി ആറുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. അരി അരയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പായി അരകപ്പ് ചെറു ചൂടുവെള്ളത്തിലേക്ക് ഒന്നരടീസ്പൂണ്‍ പഞ്ചസാരയിട്ട് ഇളക്കി അര ടീസ്പുണ്‍ യിസ്റ്റു ചേര്‍ത്ത് വയ്ക്കുക. 10 മിനിറ്റാകുമ്പോള്‍ യീസ്റ്റ് നന്നായി പൊങ്ങിക്കിട്ടും. വെള്ളം ഊറ്റിയെടുത്ത അരിയും തേങ്ങയും ചോറും പൊങ്ങിക്കിട്ടിയ യീസ്റ്റും മധുരത്തിന് ആവശ്യമായ പഞ്ചസാരയും അല്‍പ്പം ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ പൊങ്ങാനായി വയ്ക്കുക. പൊങ്ങി വന്ന മാവ് നെയ് തടവിയ പാത്രത്തിന്റെ പകുതി വരെ ഒഴിച്ച് ഇഡ്ഡലി പാത്രത്തില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം. 
 

RELATED STORIES

Top