മുംബൈ. ഇന്ത്യയില്‍ ആദ്യമായി വനിതകള്‍ക്കു മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു. നാഷണല്‍ വിമന്‍സ് പാര്‍ട്ടി ( എന്‍ ഡബ്ല്യു സി ) എന്ന പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത് സാമൂഹ്യ പ്രവര്‍ത്തകയായ ഡോ ശ്വേത ഷെട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് ആരംഭിച്ചിരിക്കുന്നത്. ആവശ്യസമയത്ത് സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുന്ന മഹിളാ രക്ഷക് എന്ന പേരിലുള്ള മൊബൈല്‍ ആപ്പും ഇവര്‍ വൈകാതെ പുറത്തിറക്കും. രാജ്യത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും വനിതകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള യുവ പാര്‍ലമെന്റിന് നേതൃത്വം നല്‍കുമെന്നും ഡോ ശ്വേത വ്യക്തമാക്കി.