logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
 ചെങ്കടല്‍ വിനോദ സഞ്ചാര പദ്ധതിയ്ക്ക് അംഗീകാരം

 ചെങ്കടല്‍ വിനോദ സഞ്ചാര പദ്ധതിയ്ക്ക് അംഗീകാരം

സൗദി. സൗദിയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ചെങ്കടല്‍ വിനോദ സഞ്ചാര പദ്ധതിയ്ക്ക് അനുമതി. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണം രണ്ടായിരത്തി ഇരുപത്തി രണ്ടിലായിരിക്കും പൂര്‍ത്തിയാകുന്നത്. ചെങ്കടല്‍ തീരത്തുള്ള ചെറു ദ്വീപുകളും പര്‍വതങ്ങളും കടല്‍ തീരവും മറ്റും ഉള്‍പ്പെടുത്തിയാണ് പദ്ധതി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലുള്ള റെഡ് സീ ഡെവലപ്‌മെന്റ്ഡയറക്ടര്‍ ബോര്‍ഡാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നതു മുന്നില്‍ കണ്ടാണ് സൗദി ഇത്തരത്തിലുള്ള വിനോദസഞ്ചാര മേഖലകള്‍ക്ക് രൂപം നല്‍കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ എഴുപതിനായിരത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 280000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രത്യേക വിമാനത്താവളവും അത്യാധുനിക റിസോര്‍ട്ടുകളും ആഡംബര ഹോട്ടലുകളും പണി കഴിപ്പിക്കും. 
 

RELATED STORIES

Top