logo
add image
രക്ഷ ഇന്ന്, ഇപ്പോള്‍        

രക്ഷ ഇന്ന്, ഇപ്പോള്‍        

അസാധാരണ അനുഭവങ്ങള്‍ കടലിലും കരയിലും ആകാശത്തും ഒക്കെ കാണുമ്പോള്‍ കര്‍ത്താവിന്റെ  വരവ് ആസന്നമായിരിക്കുന്നു എന്ന് ലോകം നമ്മെ അറിയിക്കുന്നു. രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ ഒരൊറ്റ ലോക വ്യവസ്ഥിതി എന്ന ലക്ഷ്യത്തിലേക്ക് ത്വരിതഗതിയില്‍ നിങ്ങിക്കൊണ്ടിരിക്കുന്നു. ജനത്തിന്റെ പ്രതീക്ഷകള്‍, പ്രവചനങ്ങള്‍ ചിന്തകള്‍ ഒക്കെ തകിടം മറിയുന്ന നിലയില്‍ രാജ്യങ്ങളില്‍ നേതൃത്വം മാറി വരുന്നു. അനുദിനവും അസമാധാനത്തിന്റെ വിത്തുകള്‍ പാകി ഭീകരവാദികള്‍ സ്വയം നശിക്കുന്നതോടൊപ്പം നശിപ്പിക്കത്തക്കവിധം ചാവേറുകള്‍ക്ക് ജന്മം നല്‍കിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.ഒറ്റ രാത്രികൊണ്ട് വെളുപ്പിക്കലിന്റെ പേരില്‍ പല സാധാരണക്കാരും ആഹാരത്തിനും അവശ്യ വസ്തുക്കള്‍ക്കും വേണ്ടി നീണ്ട വരികളില്‍ നിന്ന് അവശരാകേണ്ട സ്ഥിതി ഉണ്ടാകുന്നു. ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളില്‍ അതിര്‍ത്തി ലംഘിക്കപ്പെട്ടുകൊണ്ട് അസ്വസ്ഥതയും അസമാധാനവും രൂപപ്പെട്ടു ഏതു നിമിഷവും യുദ്ധസാധ്യത നല്‍കിക്കൊണ്ടിരിക്കുകയാണ്. നാം ദിനവും ഭക്ഷിക്കുന്ന ആഹാരം, രോഗനിവാരണത്തിന് ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍  എന്നിവയുടെ ഒക്കെ വിശ്വാസ്യത പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നു. ഇതൊക്കെ വര്‍ഷാവസനത്തില്‍ ഒരു സാധാരണ മനുഷ്യന്റെ നിരീക്ഷണം ആയി നാം കാണുമ്പോള്‍തന്നെ ഒരു ആത്മീയന് ഇതൊക്കെ കാണുമ്പോ ള്‍ തലകള്‍ ഉയര്‍ത്തേണ്ട സമയം ആയി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരസ്പരം ചെളി വാരിയെറിഞ്ഞും, ആക്രമിച്ചും കാലുവാരിയും, പാനല്‍ ചാനല്‍ ഒക്കെ കളിച്ച് ആത്മീയ നേതൃത്വം അണികള്‍ക്ക് കാണിച്ചുകൊടുക്കുന്ന മാതൃക അനുവര്‍ത്തിച്ചാല്‍ ലോക്‌സഭയും നിയമസഭയും ഒക്കെപോലെത്തന്നെ ക്രിസ്തുവില്ലാത്ത, ദൈവവചനത്തിനുനിരക്കാത്ത നിലവാരത്തിലേക്ക് ആത്മീയക്കൂട്ടങ്ങള്‍ തള്ളപ്പെട്ടുകൊണ്ടിരിക്കും. ലക്ഷ്യംമറന്നുള്ള ആത്മീയ ഓട്ടങ്ങള്‍, കളങ്കിതമായ  ഈ ലോകം നാശകരമായ തകര്‍ച്ചയിലേക്ക് പോകുന്നതിനൊപ്പം ആണ് യാത്രചെയ്യുന്നത് എന്ന് തിരിച്ചറിയുന്നില്ല എങ്കില്‍ അപകട സൂചികള്‍ ഒക്കെ അതിലംഘിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായി വരും. അസമാധാനത്തിന്റെയും ദുരിതങ്ങളുടെയും വ്യാകുലതകളുടെയും അസന്തുഷ്ടിയുടെയുംഒക്കെ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ലോകം മനുഷ്യന് ഇരുള്‍ സമ്മാനിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം ഇവിടെ പരദേശികളാണ് എന്ന് അറിയേണ്ടത് ആവശ്യമാണ്. എത്ര യും വേഗം വരാമെന്നു പറ ഞ്ഞ് മേഘങ്ങളില്‍ മറഞ്ഞു സ്വര്‍ഗ്ഗത്തില്‍ കയറിപോയ നമ്മുടെ ആത്മമണവാളന്റെ വരവില്‍ നമുക്ക് അതിരറ്റ സ്വര്‍ഗ്ഗീയ സമാധാനവും സന്തോഷവുമുണ്ടാകും. ആ പ്രതീക്ഷയും പ്രത്യാശയുമാണ് ലോകത്തിലെ ഏതു സാഹചര്യത്തെയും അതി ജീവിക്കാന്‍ നമ്മെ പ്രാപ്ത രാക്കുന്നത്. നമ്മെ ഭരി ക്കേണ്ടതിനും സഭയെ നിയന്ത്രിക്കേണ്ടതിനും നല്‍കപ്പെട്ട പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിലനില്‍ ക്കുന്ന സ്‌നേഹത്തിലും പ്രത്യാശയിലും ദിനവും നമ്മെ നടത്തുന്നു. അതിനാ ല്‍ ഒരു ആത്മീയ മനുഷ്യന് ഇരുളിന്റെ സാഹചര്യങ്ങളെ പുഞ്ചിരിയോടെയും സമാ ധാനത്തോടെയും നേരിടു വാന്‍ കഴിയും. നമ്മില്‍ കടന്നുകൂടി കുടികിടപ്പവ കാശം സ്ഥാപിക്കുവാന്‍ ശ്ര മിക്കുന്ന അശുദ്ധിയുടേയും നിഷേധാത്മക ചിന്തയുടെ യും അവിശ്വാസത്തിന്റെയും ജഡമയത്വത്തിന്റെയും വേരു കള്‍ പിഴുതെറിഞ്ഞുകൊണ്ട് നിത്യരാജാവായ കര്‍ത്താവി നെ ഉള്‍ക്കണ്ണുകളില്‍ ദര്‍ശി ക്കുവാന്‍ അവസരം ലഭിച്ചാ ല്‍ അപ്പോസ്‌തോലന്‍ കണ്ട അതേ കാഴ്ചപ്പാട് നമുക്കും അവകാശമാകും. 2 കൊരി 4:17 ല്‍ നാം കാണുന്നത് നൊടിനേരത്തേക്കുള്ള ഞ ങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.  ഒരു ചെറി യ കാലയളവില്‍ താരതമ്യേ ന ലഘുവായ പ്രയാസങ്ങള്‍ ഉള്ള ഈ ലോകത്തില്‍  ദൈവത്തെ അനുസരിച്ചു വിശ്വസ്തതയോടെ നില്‍ ക്കുന്ന ഒരു ദൈ വപൈത ലിന് ലഭിക്കുന്നത് അളവില്ലാ ത്ത ഘനമുള്ള തേജസാണ്. ആ തേജസ്സ് അളവുകളി ല്ലാത്ത കാല പരിധിയായ നിത്യത മുഴുവന്‍ ലഭിക്കു മെന്ന പ്രത്യാശയില്‍ നില്‍ ക്കുമ്പോളാണ് സുവിശേഷം മറ്റുള്ളവരില്‍ എത്തിക്കാനു ള്ള വെമ്പലുണ്ടാകുന്നത്. ഈ ലോകത്തിന് അധികം ആയുസില്ല എന്ന് സമസ്ത മേഖലകളില്‍ നിന്നും മനു ഷ്യന് അറിയിപ്പുകള്‍ ലഭിച്ചുകൊണ്ടി രിക്കുകയാ ണ്.ഈ ലോകം നാശം നേരിടുന്നതിനു മുമ്പായി രക്ഷയ്ക്കായി ദൈവം ഒരു ക്കിയ പദ്ധതിയാണ് ക്രിസ് തുവിന്റെ മരണ പുനരുത്ഥാ നം. ക്രിസ്തു വിലയ്ക്കു വാങ്ങുകയും പരിശു ദ്ധാത്മാവ് വചനത്താല്‍ ഉരുവാക്കുകയും ഒരുക്കി ക്കൊണ്ടിരിക്കുകയും ചെയ്യുന്ന മണവാട്ടി സഭയും അതിലെ അംഗങ്ങളാകുന്ന ഭക്തരും ഈ രക്ഷണ്യ പദ്ധതിയുടെ ഭാഗമാണ്. അ കത്തെ മനുഷ്യന് ജീവനുള്ള സര്‍വരും ക്രിസ്തുവിന്റ വരവിന്റെ കാഹളം കേള്‍ക്കും. ക്രിസ്തുവില്‍ മരിച്ചു മറ ഞ്ഞിരിക്കുന്നവര്‍ ഉയിര്‍ക്കും. പിന്നെ ജീവനോടെ ശേഷി ക്കുന്നവര്‍ രൂപാന്തരപ്പെടും. നാം പ്രത്യാശിച്ചു കാത്തി രുന്ന ആത്മമണവാളന്‍ ക്രിസ്തു മേഘങ്ങളില്‍ നമ്മെ സ്വീകരിക്കാന്‍ വരും. പരി ശുദ്ധാത്മാവൊരുക്കുന്ന രക്ഷയുടെ ഈ പേടകത്തില്‍ കയറാത്ത സകലമാനവരും നാശത്തിനായി ഏല്‍പ്പി ക്കപ്പെടുന്ന ലോകത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് നാശത്തിലേക്കു കുതിക്കും. അതുകൊണ്ട് മറ്റൊരവസ രത്തിനു കാത്തു നില്‍ക്കാ തെ ഇന്ന് ഇപ്പോള്‍ ലഭിക്കു ന്ന അവസരം ഉപയോഗി ച്ചാല്‍ നിത്യരക്ഷ നമുക്ക് സ്വന്തമാകും.
 

RELATED STORIES

Top