വാഷിങ്ടണ്‍. 2019ല്‍ വിനോദസഞ്ചാരം നടത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി കേരളം. ഏറ്റവും സുന്ദരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ദക്ഷിണേന്ത്യയിലെ ഏകസംസ്ഥാനമാണ് കേരളം.പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം സ്ഥലങ്ങളും പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചതും ലോകശ്രദ്ധയാകര്‍ഷിക്കുന്ന സംഭവങ്ങളില്‍ ഉള്‍പ്പെട്ടതുമാണ്. പട്ടികയില്‍ കേരളം ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയദുരന്തത്തില്‍ കേരളത്തിലെ വിനോദസഞ്ചാരമേഖല അധികം നഷ്ടപ്പെടാതെ രക്ഷപെട്ടെന്നും സി എന്‍ എന്‍ വിലയിരുത്തുന്നു. പെരിയാറിലെ ഉദ്യാനം, മൂന്നാറിലെ തേയില, കായല്‍ യാത്രകള്‍ തുടങ്ങിയവ കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന് പുത്തനുണര്‍വു നല്‍കുന്നതാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചിട്ടുണ്ട്. ഈജിപ്ത്, ജപ്പാനിലെ ഫുക്കുവോന, ഘാന, അമേരിക്കയിലെ ഗ്രാന്‍ഡ് കാനിയന്‍, ഹവായ് ദ്വീപുകള്‍, സ്കോട്ട്ലാന്റിലെ സ്റ്റാന്‍ഡിങ് സോണ്‍, ഇസ്രായേലിലെ ജാഫ, ലിച്ചെന്‍സ്റ്റീന്‍, പെറുവിലെ ലിമ, ന്യൂയോര്‍ക്ക് സിറ്റി, മെക്സിക്കോയിലെ ഓക്സാക. ഒമാന്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സ്ഥലങ്ങള്‍