logo
add image
മാരാമണ്‍ ഐ പി സി സുവിശേഷ മഹായോഗവും സംഗീത വിരുന്നും

മാരാമണ്‍ ഐ പി സി സുവിശേഷ മഹായോഗവും സംഗീത വിരുന്നും


മാരാമണ്‍. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഫെബ്രുവരി 3 മുതല്‍ 10 വരെ പുല്ലാട് കുന്നന്താനം കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയായ പാസ്റ്റര്‍ ഷിബു നെടുവേലില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 10:00 മുതല്‍ 1:00 വരെയും വൈകീട്ട് ആറു മുതല്‍ ഒമ്പതുമണി വരെയും ആയിരിക്കും മീറ്റിഗ് നടക്കുന്നത്. കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ കെ എം ജോസഫ്, കെ സി ജോണ്‍, തോമസ് ഫിലിപ്പ്, ബാബു ചെറിയാന്‍, അലക്‌സ് വെട്ടിക്കല്‍, ഷിബു തോമസ്, രാജു മേത്ര, കെ ജെ തോമസ്, ജോണ്‍സണ്‍ ഡാനിയേല്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ശാലേം വോയ്‌സ് പത്തനാപുരം, സ്പിരിച്വല്‍ വേവ്‌സ് അടൂര്‍, ലിവിംഗ് വോയ്‌സ് മല്ലപ്പള്ളി എന്നീ കൊയറുകള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 
 

RELATED STORIES

Top