logo
add image
 ഐ സി സി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വിജയം

ഐ സി സി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വിജയം

 

ഐ സി സി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരെ പരമ്പര വിജയം നേടി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ കിവീസിനെതിരെ എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജും സ്മൃതി മന്ദാനയുമാണ് ഇന്ത്യയ്ക്ക് ലഭിച്ച വിജയത്തിനു പിന്നില്‍. 35. 2 ഓവറില്‍ ഇന്ത്യന്‍ ടീം വിജയലക്ഷ്യം കണ്ടു. ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 44.2 ഓവറില്‍ 161 റണ്‍സെടുത്ത്  പുറത്തായിരുന്നു. ഇന്ത്യന്‍ ടീമില്‍ മന്ദാന 90 റണ്‍സും മിതാലി 63 റണ്‍സും സ്വന്തമാക്കി. 
 

RELATED STORIES

Top