logo
add image
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. മറവി രോഗം ബാധിച്ച് ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം. സമത പാര്‍ട്ടിയുടെ സ്ഥാപകനായ അദ്ദേഹം വ്യവസായ വകുപ്പിന്റെയും റെയില്‍വേയുടെയും ചുമതല വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടത്തില്‍ അദ്ദേഹം മുന്‍ പന്തിയില്‍ നിന്നിരുന്നു. താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് ചരിത്രത്തിന്റെ ഭാഗമായ കൊങ്കണ്‍ റെയില്‍വേ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മംഗലാപുരമാണ് സ്വദേശം. നിലവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 
 

RELATED STORIES

Top