logo
add image
 ഇന്ത്യയില്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിയന്ത്രണാതീതമായി പന്നിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 2500 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 77 പേര്‍ മരിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് രോഗം ഏറ്റവും കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. 1508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 56 പേര്‍ മരിച്ചു. ഗുജറാത്തില്‍ 438 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പനി ഇത്തരത്തില്‍ പടര്‍ന്നു പിടിക്കുന്നതിനെതിരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഗുരുതരമായി അസുഖം ബാധിക്കുന്നവരെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റണമെന്നും പ്രതിരോധത്തിനായുള്ള എന്‍ 95 മാസ്‌കുകള്‍ക്കും ഒസെല്‍ടാംവിര്‍ മരുന്നുകള്‍ക്കും ക്ഷാമമുണ്ടാകരുതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. 

RELATED STORIES

Top