logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
പെന്തക്കോസ്ത് യൂത്ത് കൗണ്‍സിലിന്റെ ചര്‍ച്ച് ഒളിമ്പിക്‌സ് തൃശ്ശൂരില്‍

പെന്തക്കോസ്ത് യൂത്ത് കൗണ്‍സിലിന്റെ ചര്‍ച്ച് ഒളിമ്പിക്‌സ് തൃശ്ശൂരില്‍

തൃശ്ശൂര്‍ ജില്ലയിലെ പെന്തക്കോസ്ത് യൂത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച് ഒളിമ്പിക്‌സ് നടത്തപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ സഭകളിലുള്ള യുവജനങ്ങളെ ഒന്നിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഏകദിന കായിക മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് രാവിലെ 8:30 മുതല്‍ തൃശ്ശൂരിലെ തോപ്പ് സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ 10 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മത്സരങ്ങള്‍ക്ക് കായികാധ്യാപകര്‍ നേതൃത്വം നല്‍കും. 100, 200, 400 മീറ്റര്‍ ഓട്ടമത്സരം, 4* 400 റിലേ, ലോംഗ് ജംപ്, ഷോര്‍ട്ട് പുട്ട് തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

RELATED STORIES

Top