logo
add image
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകളുടെയും പുതുമുഖങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കും; രാഹുല്‍ ഗാന്ധി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകളുടെയും പുതുമുഖങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കും; രാഹുല്‍ ഗാന്ധി

 

കൊച്ചി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്ന് രാഹുല്‍ഗാന്ധി. കേരളത്തിലെ പ്രചാരണപരിപാടിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വനിതാസംവരണബില്‍ പാസാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതിയുടെയും വിവരാവകാശ നിയമത്തിന്റെയും തുടര്‍ച്ചയായിട്ടായിരിക്കും മിനിമം വേതനം എന്ന ആശയം.
  കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കുതകുന്ന വിധത്തില്‍ ജി എസ് ടി ഉടച്ചു വാര്‍ക്കും. കേരളം വെറുമൊരു സംസ്ഥാനമല്ലെന്നും ജീവിതശൈലിയും ആവേശവുമാണെന്നും സഹജീവികളെ സഹാനുഭൂതിയുമുള്ളവരാണ് മലയാളികളെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

RELATED STORIES

Top