logo
add image
സൗദിയിലും യുഎഇയിലും പൊതു ഡിജിറ്റല്‍ കറന്‍സി വരുന്നു

സൗദിയിലും യുഎഇയിലും പൊതു ഡിജിറ്റല്‍ കറന്‍സി വരുന്നു

അബുദാബി. പൊതു ഡിജിറ്റല്‍ കറന്‍സിയുമായി സൗദിയും യുഎഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ഇടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് അബര്‍ എന്ന പേരിലുള്ള ഈ കറന്‍സി പുറത്തിറക്കിയത്. യു എ ഇ സെന്‍ട്രല്‍ ബാങ്കും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയില്‍ കൂടുതല്‍ മേഖലകളെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. 
 

RELATED STORIES

Top