logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
സൗദിയുടെ ട്വന്റി 20 ടീമില്‍ മാറ്റുരയ്ക്കാന്‍ മലയാളി താരവും 

സൗദിയുടെ ട്വന്റി 20 ടീമില്‍ മാറ്റുരയ്ക്കാന്‍ മലയാളി താരവും 

പാലക്കാട്. സൗദി അറേബ്യയില്‍ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ മാറ്റുരയ്ക്കാനായി മലയാളി താരവും എത്തുന്നു. ഇരുപത്തൊമ്പതുകാരനായ മഞ്ചേരി സ്വദേശി ഇ പി ഷംസുദ്ദീനാണ് ടീമില്‍ ഇടം പിടിച്ചത്. ട്വന്റി 20 ടീമിന്റെ ഒമാനില്‍ നടന്ന ഐസിസി വെസ്‌റ്റേണ്‍ റീജിയന്‍ ടൂര്‍ണമെന്റില്‍ സൗദി വിജയിച്ചിരുന്നു. ഈ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായിരുന്നു ഷംസുദ്ദീന്‍. ഖത്തറുമായി ഏറ്റുമുട്ടിയ ഈ മാച്ചില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഷംസുദ്ദീന്‍ 6 സിക്‌സറും 4 ബൗണ്ടറിയും നേടി. സൗദിയിലെ പ്രമുഖമായ മലയാളി ക്രിക്കറ്റ് ക്ലബ്ബായ കേരളാ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ഷംസുദ്ദീന്‍ സൗദി ക്രിക്കറ്റ് സെന്ററിലെ വെസ്റ്റേന്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടി നടത്തിയ പ്രകടനമാണ് സൗദി ടീമില്‍ ഇടം നേടി കൊടുത്തത്. സൗദിയില്‍ ഡ്രൈവറായും സെയില്‍സ്മാനായും ജോലി ചെയ്തു വരികയാണ് അദ്ദേഹം. 

RELATED STORIES

Top