logo
add image
ജാഗ്രത വേണം, വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ക്കെതിരെ: പോലീസ്

ജാഗ്രത വേണം, വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ക്കെതിരെ: പോലീസ്

മൂവാറ്റുപുഴ. വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളുമായി നിങ്ങളുടെ ഫോണിലേക്കു വരുന്ന എസ് എം എസ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത  പുലര്‍ത്തണമെന്ന നിര്‍ദ്ദേശം. ബാങ്കിലെ വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയ സംഘത്തിലെ മുഹമ്മദ് ഷക്കീലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നത്. ഫോണില്‍ ലഭിക്കുന്ന വ്യാജ മെസ്സേജുകളില്‍ തൊട്ടാല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ട്. ബാങ്കുകളുടെ പേരില്‍ ഇത്തരം വ്യജ സന്ദേശങ്ങള്‍ പരത്തിയാണ് മുഹമ്മദ് ഷക്കീല്‍ ഉള്‍പ്പെട്ട സംഘം തട്ടിപ്പ് നടത്തിയത്. ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞ് വിളിച്ചാലും അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെയോ പരിചയമില്ലാത്ത സൈറ്റുകളിലൂടെയോ കൈമാറുന്നത് സുരക്ഷിതമല്ലെന്ന്  പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിലെ അക്കൗണ്ട് വിവരങ്ങളും ആധാര്‍, ഡെബിറ്റ് കാര്‍ഡുകളും മറ്റും അനാവശ്യമായി  ഒരിടത്തും നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ അക്കൗണ്ട് വിവരങ്ങളും എടിഎം, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ പിന്‍ നമ്പറുകളും ഇന്റര്‍നെറ്റ്, ബാങ്ക് പാസ്വേഡുകളും മൊബൈലില്‍ സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പോലീസ് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

RELATED STORIES

Top