logo
add image
ആര്‍ട്ടിക് രാജ്യങ്ങളില്‍ കൊടും തണുപ്പ്; താപനില മൈനസ് അറുപതിലേക്ക് താഴുമെന്ന് 

ആര്‍ട്ടിക് രാജ്യങ്ങളില്‍ കൊടും തണുപ്പ്; താപനില മൈനസ് അറുപതിലേക്ക് താഴുമെന്ന് 

മാഡിസണ്‍. അതിശൈത്യത്തില്‍ വിറച്ച് ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍. താപനില മൈനസ് അറുപതിലേക്കെത്താനുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകര്‍. നിലവില്‍ മൈനസ് 29 ആണ് താപനില. ആദ്യമായാണ് താപനില ഇത്രമേല്‍ താഴുന്നത്. 1985 ജനുവരിയില്‍ ചിക്കാഗോയില്‍ രേഖപ്പെടുത്തിയ മൈനസ് 27 ആയിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ താപനില. അതിശൈത്യത്തെ തുടര്‍ന്ന് വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. വ്യോമഗതാഗതത്തെയും ശൈത്യം സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടിയെടുത്തു. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ ശൈത്യം കുട്ടികളെയും പ്രായമായവരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയിട്ടുണ്ട്. 
 

RELATED STORIES

Top