വാഷിങ്ടണ്‍. ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത വെളിപ്പെടുത്തി യുഎസ് ഇന്റലിജന്‍സ് ഏജന്‍സി. ഏജന്‍സി ഡയറക്ടറായ ഡാന്‍ കോട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കു പുറമേ അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുണ്ടത്രേ. അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കാനിരിക്കെയാണ് താലിബാന്റെ ആക്രമണ മുന്നറിയിപ്പ് വരുന്നത്. ഇന്ത്യയിലും പൊതുതിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ആക്രമണത്തിനു പുറമേ വര്‍ഗീയ കലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവയെ മാറ്റിനിര്‍ത്തി ബാക്കി സംഘടനകളെ പാകിസ്ഥാന് പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് യുഎന്‍ ഏജന്‍സിയുടെ നിലപാട്. താലിബാനെതിരായ യു എസിന്റെ നിയമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡാന്‍ കോട്സ് അഭിപ്രായപ്പെടുന്നു. നാളുകളായി നടത്തിവന്ന ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളാണ് കോട്സും സഹപ്രവര്‍ത്തകരും കൈമാറിയിരിക്കുന്നത്.