logo
add image
മാംസം കഴിക്കുന്ന സ്ത്രീകള്‍ക്ക് രോഗസാധ്യത കുറവെന്ന്

മാംസം കഴിക്കുന്ന സ്ത്രീകള്‍ക്ക് രോഗസാധ്യത കുറവെന്ന്

 

ന്യൂഡല്‍ഹി. മാംസാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീകള്‍ക്ക് രോഗസാധ്യത കുറവെന്ന് പഠനങ്ങള്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയും ജമ്മു കാശ്മീരിലെ സ്‌കിംസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് മാംസാഹാര പ്രിയര്‍ക്ക് പ്രതീക്ഷയേകുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയാണ് കുറവായി കണ്ടെത്തിയത്. സസ്യാഹാരം മാത്രം കഴിക്കുന്നതും മാംസാഹാരം കഴിക്കുന്നതുമായ സ്ത്രീകളെ തമ്മില്‍ താരതമ്യ പഠനം നടത്തിയായിരുന്നു കണ്ടെത്തല്‍ നടത്തിയത്. കേന്ദ്രത്തിന്റെ ബയോടെക്‌നോളജി വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിന് 18നും 40നും ഇടയില്‍ പ്രായമുള്ള 464 സ്ത്രീകളെയാണ് ഉപയോഗിച്ചത്. പഠനം നടത്തിയവരുടെ കൂട്ടത്തില്‍ ആരോഗ്യമുള്ളവരും പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ഉള്ളവരും ഉണ്ടായിരുന്നു. ഇത്തരത്തില്‍ നടത്തിയ വിശദമായ പഠനത്തിനൊടുവിലാണ് സസ്യാഹാരികളേക്കാള്‍ മാംസാഹാരികള്‍ക്ക് രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയത്. 
 

RELATED STORIES

Top