logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
യുവജനങ്ങളുടെ  യൗവനമോഹങ്ങള്‍

യുവജനങ്ങളുടെ  യൗവനമോഹങ്ങള്‍

 

ആഗ്രഹങ്ങളുടെ പറുദീസയാണ് മനുഷ്യജീവിതം. മോഹങ്ങളും സങ്കല്പങ്ങളും ചിറകുവിടര്‍ത്തി സീമകളില്ലാതെ അനന്തതയില്‍ പറ ന്നു പോകാറുണ്ട്. മനുഷ്യ മനസ്സുകളുടെ മരുഭൂമിയിലും മരുപ്പച്ചയിലും പണിതുയ ര്‍ത്തുന്ന സങ്കല്‍പ്പലോകത്താണ് നമ്മളെല്ലാം പാര്‍ ക്കുന്നത്. എന്നാല്‍ അത്യാഗ്രഹം ആപത്താണ്. മോഹം പാപത്തിലേക്കും പിന്നീട് അതിന്റെ ശമ്പളമായ മരണത്തിലേക്കും നയിക്കുന്നു. ദൈവത്തേപ്പോലെ ആകുവാനുള്ള മോഹമാണ് ആദിമമാതാപിതാക്കള്‍ പാപത്തിലേ ക്ക് വീഴുവാന്‍ ഹേതുവായത്. തിന്മാന്‍ നല്ലത്, കാണ്മാന്‍ ഭംഗി, ജ്ഞാനം പ്രാപിപ്പാന്‍ അഭികാമ്യം. ഈ മൂന്നു പേരുകളിലാണ് ന്യായങ്ങള്‍ നിര ത്തി പലരും പാപത്തിലേക്ക് വഴുതി വീഴുന്നത്. ഇന്നത്തെ ചെറുപ്പക്കാരും മേല്‍പ്പറയു ന്ന അവകാശവാദങ്ങളാണ് നിരത്തുന്നത്. പെട്ടെന്ന് കേ ള്‍ക്കുമ്പോള്‍ ഇത് നല്ലതെ ന്ന് തോന്നും. ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം സാ വധാനമേ അറിയൂ. 
   ഈ ആധുനിക യുഗത്തി ല്‍ പലരും അറിവിന്റെ ആഴങ്ങള്‍ തേടി ഇന്റര്‍നെറ്റില്‍ പ രതുകയാണ്. അങ്ങനെ നീ രാളിപ്പിടുത്തത്തില്‍ യൗവനക്കാര്‍ അമരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം യൗവനമോഹങ്ങളുടെ അതിപ്രസരണത്തിന് ആക്കം കൂ ട്ടുന്നു.  മോഹത്തിന് നാല് പടികളുള്ളതായി എസക്കിയേല്‍ ഗോക്കിന്‍സ് പറയുന്നു. ദുശ്ചിന്തയുടെ രൂപത്തിലാണ് മോഹം ഹൃദയത്തില്‍ രൂപം കൊള്ളുന്നത്. ഇന്ദ്രിയങ്ങളെ വശീകരിക്കുന്ന പാപങ്ങളുടെ തുടക്കം ഹൃദയത്തി ലെ നിരൂപണങ്ങളില്‍ നിന്നാണ്. ഉല്പത്തി 6:5. ഇത് ഒന്നാമത്തെ പടി. ദോഷനിരൂപണങ്ങളെ അംഗീകാരമനസ്സോടുകൂടി ഹൃദയത്തില്‍ വച്ച് താ ലോലിക്കുന്നതാണ് മോഹത്തിന്റെ രണ്ടാമത്തെ പടി. മോഹജനകമായ വസ്തു മു മ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  ഹൃദയം അതിലേക്ക് വശികരിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയുമായിക്കഴിയുമ്പോള്‍ അത് ചെയ്യുവാനുള്ള പ്രേരണയുണ്ടാകുന്നു. ഇതാണ് മോഹത്തിന്റെ മൂന്നാമത്തെ പടി. 
     പ്രായോഗിക ബുദ്ധി ഇവിടെ പരീക്ഷണവിധേയമാകുന്നു. ചെയ്യണമോ വേണ്ടാ യോ എന്ന സന്ദേഹം മനസാക്ഷിയെ മഥിക്കുന്നു. ദൈവീ കന്യായപ്രമാണവും മനസ്സാക്ഷിയും പ്രസ്തുത കാര്യം ചെയ്യുന്നതിനെതിരെ പ്രത്യക്ഷപ്പെടുന്നു. ന്യായപ്രമാണം ദൈവകല്‍പ്പനയെ ഉദ്ധരിക്കുകയും മനസാക്ഷി കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മോഹിച്ച വസ്തുവിനോടുള്ള ആഭിമുഖ്യം പ്രബലമാവുകയും അതു ചെയ്താലുള്ള ആദായം, ഗുണം, ഇല്ലെങ്കില്‍ ജഡീകസുഖം എന്നിവയുടെ വാഗ്ദാനം കൊണ്ട് ന്യായാധിപതിയെ വശത്താക്കി പാ പത്തിന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്യുന്നു. ഇതാണ് നാലാമത്തെ പടി.
    പിന്നെ അവസരം ഒത്തു വന്നാല്‍ മതി. വഴിയോരക്കച്ചവടക്കാരനോട് സാധനം വാങ്ങിയിട്ട് തകരാര്‍ വന്നാല്‍ പിന്നെ അവരുടെ അഡ്രസ്സില്ല. എന്നാല്‍ ബ്രാന്‍ഡഡ് ക മ്പനിയുടെ സാധനം വാങ്ങിയാല്‍ കേടുവരുമ്പോള്‍ പരിഹരിക്കാന്‍ ഷോപ്പില്‍ നല്‍ കാം.  ദൈവം തന്നെയാണ് തക്ക തുണയെ നല്‍കിയതെങ്കില്‍ കേടു പരിഹരിക്കാന്‍ ദൈവസന്നിധിയില്‍ ചെല്ലാം. അതേസമയം നമ്മള്‍ തന്നെ തട്ടിക്കൂട്ടിയതാണെങ്കില്‍ ദൈവം ഉത്തരവാദിയല്ല.
  ഇന്ന് ചെറിയ പ്രായത്തില്‍ സഹപാഠിയോടോ ഒന്നിച്ച് യാത്ര ചെയ്യുന്നവരോടോ ഇ ഷ്ടം തോന്നുന്നു. ഏതാനും വര്‍ഷം കാത്തിരുന്ന് പ്രേമിച്ചവന്റെ കൂടെ പലരും ഇറങ്ങിപ്പോകുന്നു. ജനിപ്പിച്ച മാതാപിതാക്കള്‍,സഭയിലെ ദൈവമക്കള്‍, സഭാനേതൃത്വം, നിയമപാലകര്‍, അദ്ധ്യാപകര്‍ തുട ങ്ങി സകലരുടെയും നിര്‍ദ്ദേശങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട് മോഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി വാശിപിടിക്കുന്നു. പക്വമാകാത്ത മനസ്സിന്റെ എടുത്തുചാട്ടങ്ങളില്‍ പാപത്തിന്റെ പടുകുഴിയില്‍ വീണു പോകുന്നു. സണ്ടേസ് കൂളിലും യുവജന മീറ്റിംഗുകളിലും സജീവമായിരുന്നവര്‍ ഒരു ദുര്‍ബലനിമിഷത്തില്‍ കാ ട്ടിക്കുട്ടുന്ന കോപ്രായങ്ങള്‍ നിമിത്തം ദൈവനാമം ദുഷിക്കപ്പെടുന്നു. പെറ്റമ്മയുടെ കരച്ചിലിന്റെ മുമ്പില്‍ പോലും കരളലിയാതെ കാമുകന്റെ കരം പിടിച്ച് പോലീസ് സ്റ്റേ ഷന്റെ പടികളിറങ്ങുന്നു. ഇ തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നത് നിരപരാധികളായ ദൈവദാസന്‍മാരാണ്. 
    അവരുടെ ഉപദേശത്തിന്റെയും പ്രസംഗത്തിന്റെയും കുറവാണെന്ന് കുറ്റാരോപണം. ജഡത്തെ അതിന്റെ രാ ഗമോഹങ്ങളോടു കൂടെ ക്രൂ ശിക്കാത്തവര്‍ മീറ്റിംഗുകളില്‍ പങ്കെടുത്ത് ഭക്തിയുടെ വേ ഷം കെട്ടുന്നു. രക്തം തന്നു വീണ്ടെടുത്ത യേശുനാഥനെ യും നിര്‍മ്മല സുവിശേഷത്തെയും തള്ളിക്കളഞ്ഞ് മോ ഹങ്ങള്‍ക്കു വേണ്ടി മിഥ്യയായതിനെ സ്വീകരിക്കുന്നു. നാല് ഭിത്തിക്കുള്ളില്‍ പത്തുപേരുടെ മുമ്പില്‍ സ്റ്റേജില്‍ വ ന്ന് ഹല്ലേലുയ്യാ പറയുന്നതല്ല ആരാധന. അത് ആര്‍ക്കും സാധിക്കും.  നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തില്‍ പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കണം. യാഗമായാല്‍ അവിടെ അശുദ്ധിയില്ല,.അപ്പോള്‍ ദുര്‍ഗന്ധമുണ്ടാവില്ല. സ്വാര്‍ത്ഥമോഹങ്ങള്‍ ബലി കഴിക്കണം. അതിന് സ്വയം ഇല്ലാതാകേണ്ടി വരും. അവിടെ വില നല്‍കി യേ സാധിക്കൂ. ജഡത്തിന്റെ ഇച്ഛകള്‍ക്ക് അവിടെ പ്രസക്തിയില്ല.
പാപത്തിന് മരിച്ചാല്‍ നിങ്ങള്‍ ദൈവത്തിനായി ജീവി ക്കും.ദൈവത്തിന് മരിച്ചാല്‍ നി ങ്ങള്‍ പാപത്തിനായി ജീവി ക്കും. 
ലോകത്തെ നോക്കി നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നത് അപകടമാണ്. ആധുനികതയുടെ അതിപ്രസരണ വും പണത്തിന്റെ പ്രതാപ വും കൊണ്ട് കണ്ണിനും കാ തിനും സ്പര്‍ശനേന്ദ്രിയങ്ങ ള്‍ക്കും ഇമ്പമെന്ന് തോന്നുന്ന ക്ഷണികാനന്ദങ്ങള്‍ വഴി മോ ഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കരുത്. അത് നാശത്തില്‍ കലാശിക്കും. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന് വിധേയമാകാത്ത ആത്മനിറവുകൊണ്ട് അര്‍ ത്ഥമില്ല. ഇത് നമുക്ക് ദൃഷ് ടാന്തമായി സംഭവിച്ചു അവ ര്‍ മോഹിച്ചതുപോലെ നാ മും ദുര്‍മോഹികളാകാതിരിക്കേണ്ടതിന് തന്നെ 1കൊരി 10:6).അങ്ങനെയെങ്കില്‍ തി ന്നവരിലും കുടിച്ചവരിലും മോഹങ്ങള്‍ പൂര്‍ത്തീകരിച്ചവരിലും ദൈവം പ്രസാദിക്കയില്ല. ആകയാല്‍ മാനസാന്തരപ്പെടുക.

RELATED STORIES

Top