logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
നിരീക്ഷണത്തിന്റെ പരിധിയില്‍

നിരീക്ഷണത്തിന്റെ പരിധിയില്‍

സാങ്കേതികമികവു കൊണ്ട് പിഴവുകള്‍ വരാതെ വിധി നിര്‍ണ്ണയിക്കുന്ന ഒരു ലോകക്കപ്പ് കാല്‍പ്പന്തുകളിയ്ക്ക് തിരശ്ശീല വീഴുകയുണ്ടായി. ക്യാമറയെ ഒളിച്ച് ഒ ന്നും തന്നെ തെറ്റായി ചെയ്യുവാന്‍ കളിയുമായിരുന്നില്ല എ ന്നത് ഈ ലോകക്കപ്പിന്റെ പ്ര ത്യേകതയായിരുന്നു. നഗ്നനേത്രങ്ങളുടെ പരിമിതിയും പരിധിയും ആനുകൂല്യമാക്കി മാറ്റി പലരും ലോകക്കപ്പില്‍ യോഗ്യത നേടിയ പഴയ സാ ഹചര്യത്തില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു ഈ വര്‍ഷത്തെ കളി യുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. ഒളിക്യാമറകള്‍ മാ നസീക വൈകൃതമുള്ളവരി ല്‍ക്കുടി ദോഷം ചെയ്യുമ്പോ ള്‍ തന്നെ ഈ ക്യാമറകള്‍ പല കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടുവാന്‍ സഹായകമായിട്ടുണ്ട്. ചിലനാളുകള്‍ പി ന്നോട്ട് പോയാല്‍ കാണുവാ ന്‍ കഴിയാത്ത വലിയ സാങ്കേതിക വളര്‍ച്ചാ ദൃശ്യങ്ങള്‍ പ കര്‍ത്തുന്ന മേഖല കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇ ത്തരത്തില്‍ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി വേഗത്തില്‍ പലയിടത്തും എത്തിക്കുവാന്‍ മത്സരിക്കുകയാണ് പലരും. വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്നതിനും പരിധി ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ഇന്ന് ക്യാമറകള്‍ സഹായിക്കുന്നുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിരീക്ഷണക്യാമറകളുടെ കണ്ണ് മറച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യം ഒട്ടുമിക്കയിടങ്ങളി ലും ആയിക്കഴിഞ്ഞു. പരസ്യജീവിതത്തില്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെ യ്യുന്ന കണ്ണുകള്‍ ഒരു അച്ചടക്കബോധം നല്‍കുന്നുണ്ട്. ര ഹസ്യമായി പലതും ചെയ്യുവാന്‍ സാധിക്കുമെങ്കിലും ആ ത്മീകര്‍ ദൈവീകകണ്ണുകളെ മറച്ച് ഒരു നിമിഷം പോലും ജീവിതത്തില്‍ ഇല്ല എന്ന് ബോധ്യമുള്ളവരാണ്. ഇത് നിമിത്തം വിശുദ്ധിയോടെ ജീവിക്കേണ്ട ആവശ്യം എല്ലാ സമയങ്ങളിലും അവരില്‍ ദൈവഭയം ഉളവാക്കിക്കൊണ്ടിരിക്കുന്നു. സങ്കീര്‍ ത്തനത്തില്‍ ദൈവത്തെ ഒ ളിച്ച് എവിടെയും മാറുവാന്‍ കഴിയില്ല എന്ന കാര്യം ഭ ക്തന്‍ ഓര്‍മ്മിക്കുന്നു. സങ്കീ 139: 7ല്‍ നിന്റെ ആത്മാവിനെ ഒളിച്ച് ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക് ഓടും? ജീ വിതത്തില്‍ പാപത്തിന് അ നുകൂലമായ എല്ലാ സാഹചര്യവും ഉണ്ടായപ്പോള്‍ യോ സേഫിനെ പിന്നോട്ട് വലിച്ച ത് തന്നെ കാണുന്ന സ്വര്‍ഗ്ഗീ യ കണ്ണുകളെ കുറിച്ചുണ്ടായിരുന്ന ബോധ്യമായിരുന്നു. ജീ വിതവിശുദ്ധിയോടെ ദൈവവുമായി സജീവബന്ധത്തില്‍ നില നില്‍ക്കുന്നതിന് പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. 
    നാം ആയിരിക്കുന്ന സാഹചര്യത്തില്‍ നന്മയുടെയും തിന്മയുടെയും തിരിച്ചറിവ്, ദൈവീകപ്രമാണത്തി ല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നത് പരിശുദ്ധാത്മാവി ന്റെ സഹായവും ശക്തിയും തന്നെയാണ്. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തെ അതിലംഘിച്ച് പാപത്തില്‍ വീണുപോയാല്‍ പിന്നെ വ്യക്തിപരമായി ദൈവസംസര്‍ഗ്ഗം ന ഷ്ടമാകുന്നു. ദാവീദ് ബേ ത്‌ശേബയുടെ വിഷയത്തില്‍ പാപത്തില്‍ വീണപ്പോള്‍ ഊ രിയാവിനെ കൊലപ്പെടുത്തി.  തനിക്കു കുറ്റബോധമില്ലാതെ കുറേനാള്‍ തുടരുവാന്‍ സാ ധിച്ചെങ്കിലും നാഥാന്‍ പ്രവാചകന്‍ തന്റെ തെറ്റിനെക്കുറിച്ച് ബോധം വരുത്തിയപ്പോള്‍ സ്വ ര്‍ഗ്ഗത്തോടും സ്വര്‍ഗ്ഗീയപിതാവിനോടും തകര്‍ന്ന ഹൃദയത്തോടെ അനുതപിക്കുന്ന ഇ സ്രായേലിന്റെ രാജാവിനെ ന മുക്കു കാണാം. തന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്റെ തെറ്റു തിരുത്താന്‍ ദൈവം പ്രവാചകനെയാണ് ഉപയോഗിച്ചത്. അന്നത്തെ സാഹചര്യത്തില്‍ തന്റെ അധികാരവും പദവിയും പ്രാപ്തിയും ഉപയോഗിച്ച് തനിക്കു നേരെ വിര ല്‍ ചൂണ്ടിയ പ്രവാചകനെ ദാവീദിന് വകവരുത്താമായിരുന്നു, എന്നാല്‍ ദാവീദ്  തന്റെ തെറ്റിനെ ദൈവമുമ്പാ കെ സമ്മതിക്കുകയും അതു നിമിത്തം തനിക്കു നഷ്ടപ്പെട്ട ദൈവീകസാന്നിധ്യം വീണ്ടെടുക്കാനും ശ്രമിക്കുകയാണ് ചെയ്തത്. ലോകത്തിന്റെ അധികാരങ്ങളും നിരീക്ഷണങ്ങളും നിയമങ്ങളുമൊക്കെ മറികടന്ന് തെറ്റുകളില്‍ തുടരുവാന്‍ കഴിയുന്നവര്‍ ആരായാലും  ഒ ന്നോര്‍ക്കേണ്ടതുണ്ട്. സ്വര്‍ ഗ്ഗീയ പരമാധികാരം. ദൈവത്തിന്റെ കണ്ണുകളെ ഒളിക്കാന്‍ ആര്‍ക്കും കഴിയില്ല. ലോകമയത്വം വ്യക്തികളി ലും സഭകളിലും പാപത്തി ന്റെ സ്വാധീനം ശക്തമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ന മ്മുടെ മേല്‍ ദൈവം വച്ചിരിക്കുന്ന പ്രതീക്ഷകള്‍ ദൈവത്തിന്റെ മുമ്പാകെ പ്രസാദകരമായി നിറവേറ്റുവാന്‍ നമ്മളാല്‍ ആവോളം ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്യാം.
 

RELATED STORIES

Top