logo
add image
തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

 

ഡല്‍ഹി. നാല്‍പ്പതില്‍ പരം സൈനീകരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണം നടത്തിയവര്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ തന്നെയാണ് ആക്രമണം നടന്നതിനു പിന്നിലെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി വിലയിരുത്തി. ഇതിനു തക്കതായ തെളിവുള്ളതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇതോടെ പാകിസ്ഥാന് നല്‍കിയിരുന്ന അഭിമത രാഷ്ട്രപദവി എടുത്തു കളയാനും തീരുമാനമായി. പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിയും ശക്തമാക്കും. 
   എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍. അന്വേഷണം നടത്താതെ ആരോപണം ഉന്നയിക്കരുതെന്നും ഭീകരതയെ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പാകിസ്ഥാന്‍ വ്യക്തമാക്കുന്നു, 

RELATED STORIES

Top