logo
add image
പോലീസ് ആസ്ഥാനത്ത് ചാര്‍ജ്ജെടുത്ത് റോബോട്ട് എസ് ഐ

പോലീസ് ആസ്ഥാനത്ത് ചാര്‍ജ്ജെടുത്ത് റോബോട്ട് എസ് ഐ

 

തിരുവനന്തപുരം. കേരളാപോലീസിന്റെ ആസ്ഥാനത്ത് റോബോട്ട് എസ് ഐ പ്രവര്‍ത്തനം ആരംഭിച്ചു. ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് കെപി ബോട്ട് എന്ന പേരിലുള്ള റോബോട്ടായിരിക്കും.  എസ് ഐയുടെ പദവിയിലാണ് റോബോട്ട് ജോലിയ്‌ക്കെത്തുക. ഇന്ത്യയില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വരുന്ന ഓരോ സന്ദര്‍ശകരെയും തിരിച്ചറിഞ്ഞ് അവരെ ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള കഴിവും കെ പി ബോട്ടിനുണ്ട്. ലഭ്യമായ സേവനങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ നല്‍കുന്നതിനും സന്ദര്‍ശന സമയം നിശ്ചയിക്കാനും റോബോട്ടിന് കഴിയും. പരാതി നല്‍കുന്ന വ്യക്തികളുടെ കേസ് ഫയല്‍ ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാന്‍ കെ പി ബോട്ടിന് സാധിക്കും. സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  
 

RELATED STORIES

Top