logo
add image
പശ്ചിമ ബംഗാളിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ബസുകള്‍

പശ്ചിമ ബംഗാളിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ബസുകള്‍

 

ഇന്ത്യ പുതിയ ഒരു ചുവടു വയ്പിലാണ്. ഇലക്ട്രിക് വാഹനയുഗത്തിലേക്ക്. അതിന്റെ ആദ്യപടിയായി പശ്ചിമബംഗാളിലെ നിരത്തുകളിലും ഇനി ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ടാറ്റ മോട്ടോഴ്‌സിന്റെ 80 ബസുകളാണ് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്വന്തമാക്കുന്നത്. ഡീസലിനെ അപേക്ഷിച്ച് ഇന്ധനചെലവ് പകുതി വരെ കുറയ്ക്കാനാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ടാറ്റാ മോട്ടോഴ്‌സിന്റെ ധര്‍വാള്‍ഡ് പ്ലാന്റില്‍ അള്ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇ ബസില്‍ 31 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മുന്‍വശത്തും പിന്‍വശത്തും എയര്‍ സസ്‌പെന്‍ഷനുള്ളതുകൊണ്ട് മികവുറ്റ യാത്രാനുഭവമായിരിക്കും ലഭിക്കുക. ലിക്വിഡ് കൂള്‍ഡ് ലിഥിയം ബാറ്ററിയിലാണ് ബസ് പ്രവര്‍ത്തിക്കുന്നത്. 6 മുതല്‍ 7 മണിക്കൂര്‍ വരെ സമയം ചാര്‍ജ്ജിംഗിന് എടുക്കും. 
 

RELATED STORIES

Top