logo
add image
വെല്‍ഡിംഗ് ചെയ്യാനും റോബോട്ട്

വെല്‍ഡിംഗ് ചെയ്യാനും റോബോട്ട്



കൊച്ചി. വ്യവസായ രംഗത്ത് പുതിയ തരംഗങ്ങളാണ് റോബോട്ടുകള്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വെല്‍ഡിംഗ് എന്ന തൊഴില്‍ മേഖലയിലേക്കും ചുവടു വച്ചിരിക്കുകയാണ് റോബോട്ടുകള്‍. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന നാഷണല്‍ വെല്‍ഡിംഗ് സെമിനാറിലാണ് റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍ അവതരിപ്പിച്ചത്. വെല്‍ഡിംഗില്‍ നിന്നുണ്ടാകുന്ന വാതകങ്ങള്‍ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ത്തന്നെ ഇത്തരം ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കാനാണ് സാധ്യത. കൃത്യതയോടെയും വേഗത്തിലും ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സെക്കന്റില്‍ 1300 മില്ലീമീറ്റര്‍ വേഗത്തില്‍ 360 ഡിഗ്രി റേസിയറില്‍ ജോലി ചെയ്യാന്‍ പ്രാപ്തമായ തരത്തിലാണ് റോബോട്ടിന്റെ രൂപകല്‍പ്പന. 
 

RELATED STORIES

Top