logo
add image
ഇന്ത്യയൊട്ടാകെ ഹെല്‍പ്പ് ലൈനിന് ഇനി ഒരു നമ്പര്‍

ഇന്ത്യയൊട്ടാകെ ഹെല്‍പ്പ് ലൈനിന് ഇനി ഒരു നമ്പര്‍


ന്യൂഡല്‍ഹി. ഇന്ത്യയില്‍ മുഴുവന്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. യുഎസിനെയും മറ്റു വികസിത രാജ്യങ്ങളെയും മാതൃകയാക്കിയാണ് 112 എന്ന ഒറ്റ നമ്പറിലേക്ക് മാറിയത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. 
നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍:
* 112 ഇന്ത്യ മൊബൈല്‍ ആപ്പ്  പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.

* അടിയന്തിര സാഹചര്യങ്ങളില്‍ 112 ഡയല്‍ ചെയ്യുകയോ പവര്‍ബട്ടണ്‍ മൂന്നു തവണ അമര്‍ത്തുകയോ ചെയ്യണം. 
* സാധാരണ ഫോണാണ് കയ്യിലുള്ളതെങ്കില്‍ 5 അല്ലെങ്കില്‍ 9 അമര്‍ത്തിപ്പിടിക്കുക. 
  നിലവില്‍ കേരളത്തില്‍ ഈ സംവിധാനം ലഭ്യമല്ല. എന്നാല്‍ ഉടനെ തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നു.
 

RELATED STORIES

Top