logo
add image
എച്ച് 1 ബി വീസ; തൊഴില്‍ വിലക്കിക്കൊണ്ടുള്ള നിയമം അവസാനഘട്ടത്തിലേക്ക്

എച്ച് 1 ബി വീസ; തൊഴില്‍ വിലക്കിക്കൊണ്ടുള്ള നിയമം അവസാനഘട്ടത്തിലേക്ക്

വാഷിങ്ടണ്‍. യു എസില്‍ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്ന വിദേശികളായ വ്യക്തികളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിന് അനുമതി തടയുന്നതിനുള്ള നിയമനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച് വിവിധ  ഏജന്‍സികളുമായി ചര്‍ച്ച നടത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. ഇത്തരത്തില്‍ 90000 പേരാണ് നിലവില്‍ യു എസിലുള്ളത്. ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് നിയമം ഏറ്റവുമധികം തിരിച്ചടിയാകുന്നത്. ഇന്ത്യാക്കാരായ പ്രഫഷണല്‍ ജോലിക്കാരാണ് കൂടുതലും. ഇത്തരത്തില്‍ സര്‍ക്കാരിന്റെ നീക്കം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഉള്‍പ്പെടെയുള്ള നേതാക്കളും ഐ ടി കമ്പനികളും രംഗത്തുണ്ട്. 
 

RELATED STORIES

Top