logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവല്ല വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷനും സംയുക്ത സഭായോഗവും

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവല്ല വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷനും സംയുക്ത സഭായോഗവും

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ തിരുവല്ല വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷനും പൊതു സഭായോഗവും ഏപ്രില്‍ 11 വ്യാഴം മുതല്‍ 14 ഞായര്‍ വരെ നടക്കും. തിരുവല്ല വളഞ്ഞവട്ടം ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഗ്രൗണ്ടില്‍ നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ ഫിന്നി ജേക്കബ്, ജോണ്‍സണ്‍ കെ സാമുവേല്‍, കെ ജോണിക്കുട്ടി, വര്‍ഗീസ് ജോഷ്വ, റ്റി വൈ ജയിംസ്, ഷാജി എം പോള്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. കണ്‍വന്‍ഷനില്‍ ശാരോന്‍ ചര്‍ച്ചിന്റെ പുത്രികാ സംഘടനകളുടെ മീറ്റിംഗുകളും നടത്തപ്പെടും. സെന്റര്‍ കൊയറായിരിക്കും ഗാനങ്ങളാലപിക്കുന്നത്. 
  കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പ്രാര്‍ത്ഥിക്കുമല്ലോ. കൂടാതെ ആത്മീയ ഉണര്‍വിനയും ആത്മാക്കള്‍ വിടുതല്‍ പ്രാപിക്കുന്നതിനും അനേകര്‍ ക്രിസ്തുവിനെ അറിയുന്നതിനും രോഗികള്‍ സൗഖ്യമാകുന്നതിനും ദൈവമക്കള്‍ പ്രാര്‍ത്ഥിക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ അനൂകൂലമാകുവാനും സാമ്പത്തീക ആവശ്യങ്ങള്‍ക്കായും ലോകത്തിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനായും പ്രാര്‍ത്ഥിക്കുക. 
 

RELATED STORIES

Top